ഐ ​ലീ​ഗ് ഫു​ട്ബോ​ൾ മത്സരം നിയന്ത്രിക്കാൻ ഉദുമ സ്വദേശിയും
Saturday, December 16, 2017 3:16 PM IST
കാ​സ​ർ​ഗോ​ഡ്: ഫു​ട്ബോ​ളി​നെ സ്നേ​ഹി​ക്കു​ന്ന കാ​സ​ർ​ഗോ​ഡി​ന് അ​ഭി​മാ​ന​മാ​യി ഉ​ദു​മ പ​ടി​ഞ്ഞാ​ർ സ്വ​ദേ​ശി ഇ​ർ​ഷാ​ദ് അ​ലി. 16 മു​ത​ൽ 24 വ​രെ പൂ​നെ​യി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 15 യൂ​ത്ത് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ഇ​ർ​ഷാ​ദു​മു​ണ്ടാ​കും. കാ​സ​ർ​ഗോ​ട്ടു നി​ന്നും ആ​ദ്യ​മാ​യാ​ണ് ഐ ​ലീ​ഗി​ലേ​ക്ക് റ​ഫ​റി​യെ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ർ​ഷാ​ദി​നെ കൂ​ടാ​തെ കേ​ര​ള​ത്തി​ൽ നി​ന്നും മൂ​ന്നു പേ​ർ​ക്ക് കൂ​ടി ഇ​ത്ത​വ​ണ അ​വ​സ​രം ല​ഭി​ച്ചു.

ക​ഠി​ന പ്ര​യ​ത്ന​വും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് ത​ന്‍റെ നേ​ട്ട​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്ന് ഇ​ർ​ഷാ​ദ് പ​റ​യുന്നു. ചെ​റു​പ്പം തൊ​ട്ടു​ത​ന്നെ കാ​ൽ​പ്പന്തു ക​ളി​യി​ൽ അ​തീ​വ ത​ത്പ​ര​നാ​യി​രു​ന്ന ഇ​ർ​ഷാ​ദ് ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചും, നി​യ​ന്ത്രി​ച്ചും പ​രി​ച​യ സ​ന്പ​ന്ന​നാ​ണ്. ഒ​രു​മാ​സം മു​ന്പ് ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലും, ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗും മും​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്രീ​മി​യ​ർ സ്കി​ൽ കോ​ഴ്സി​ലും ഇ​ർ​ഷാ​ദ് മി​ക​വ് തെ​ളി​യി​ച്ചി​രു​ന്നു. നേ​ര​ത്തെ ’പ്രോജ​ക്ട് ഫ്യൂ​ച്ച​ർ ഇ​ന്ത്യ 2016’ യൂ​ത്ത് റ​ഫ​റീ​സ് ക്യാ​ന്പി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും ഒ​രേ​യൊ​രു യു​വ ഫു​ട്ബോ​ൾ റ​ഫ​റി​യാ​യി ഇ​ർ​ഷാ​ദ് െ തര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. കാ​സ​ർ​ഗോ​ഡ് അ​ണ്ട​ർ 17 ജൂ​ണിയ​ർ ടീ​മി​നു വേ​ണ്ടി​യും നേ​ര​ത്തെ ഇ​ർ​ഷാ​ദ് ക​ളി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ 2016ൽ ​അ​ണ്ട​ർ 21 ജി​ല്ലാ ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​നുമാ​യി​രു​ന്നു.ച​ട്ട​ഞ്ചാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​ക​ാധ്യാ​പ​ക​നും സീ​നി​യ​ർ റ​ഫ​റി​യു​മാ​യ ഉ​ദു​മ​യി​ലെ പ്ര​സീ​ദാ​ണ് ഇ​ർ​ഷാ​ദി​നെ ഫു​ട്ബോ​ൾ റ​ഫ​റി രം​ഗ​ത്തേ​യ്ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത്. ഉ​ദു​മ പ​ടി​ഞ്ഞാ​റി​ലെ മു​ഹ​മ്മ​ദാ​ലി-​മ​റി​യു​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഇ​ർ​ഷാ​ദ്.
Loading...