ബാ​വ​ലി സ്കൂ​ളും അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്; അ​തി​ർ​ത്തി ഗ്രാ​മം ആ​ഹ്ലാ​ദ​ത്തി​ൽ
Sunday, December 17, 2017 11:22 AM IST
മാ​ന​ന്ത​വാ​ടി: ബാ​വ​ലി ഗ​വ. യു​പി സ്കൂ​ൾ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് സ്കൂ​ൾ ഉ​യ​രു​ന്ന​ത് ബാ​വ​ലി ഗ്രാ​മ​ത്തെ മൊ​ത്തം ആ​ഹ്ളാ​ദ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

മൂ​ന്നു ഭാ​ഗം വ​ന​വും ഒ​രു ഭാ​ഗം പു​ഴ​യും അ​തി​രി​ടു​ന്ന ഗ്രാ​മ​മാ​ണ് ബാ​വ​ലി. സാ​മൂ​ഹി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും ഏ​റെ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന പ്ര​ദേ​ശം. 171 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബാ​വ​ലി സ്കൂ​ളി​ലു​ള്ള​ത്. പ​കു​തി​യി​ല​ധി​കം പേ​ർ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്. ക​ന്ന​ഡ​യാ​ണ് 28 കു​ട്ടി​ക​ളു​ടെ മാ​തൃ​ഭാ​ഷ.

മ​ണ്ഡ​ല​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ തെ​ര​ഞ്ഞെ​ടു​ത്ത ഏ​ക ഗ​വ.​യു​പി സ്കൂ​ളാ​ണ് ബാ​വ​ലി​യി​ലേ​ത്. സ്കൂ​ൾ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ മു​ൻ​കൈ എ​ടു​ത്ത ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യെ പി​ടി​എ അ​നു​മോ​ദി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​സി. മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ ഹാ​രി​സ് പ​ള്ള​ത്ത്, മാ​തൃ​സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഗീ​ത ദി​ലീ​ഷ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​വി. സ​ന്തോ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, എം.​എ​സ്. ബി​ജു, സ്കൂ​ൾ ലീ​ഡ​ർ ഷാ​ന ഷെ​റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...