കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു: സി.​പി.​മാ​ത്യു
Wednesday, January 3, 2018 10:26 PM IST
മൂ​ല​മ​റ്റം: കൈ​യേ​റ്റ​ക്കാ​ർ​ക്ക് ക​വ​ച​മൊ​രു​ക്കാ​ൻ മ​ത ചി​ഹ്ന​ങ്ങ​ളെ ദു​രു​പ​യോ​ഗി​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​ർ കൃ​ഷി​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടി​ല്ല​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നു കെ ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം സി ​പി മാ​ത്യു . യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ് ന​യി​ക്കു​ന്ന ജ​ന​കീ​യ വി​ചാ​ര​ണ യാ​ത്ര​യു​ടെ മു​ന്നാം ദി​വ​സ​ത്തെ പ​ര്യ​ട​നം മൂ​ല​മ​റ്റ​ത്ത് ഉ​ൽ​ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . സ്വ​ന്തം പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ കൈ​യേ​റ്റം സം​ര​ക്ഷി​ക്കാ​ൻ കു​റി​ഞ്ഞി ഉ​ദ്യാ​ന​ത്തി​ന്‍റെ അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് പി​ണ​റാ​യി വി​ജ​യ​ന്േ‍​റ​തെ​ന്നും സി.​പി മാ​ത്യു പ​റ​ഞ്ഞൂ . യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ബി​ജോ മാ​ണി , ജോ​ണ്‍ നേ​ടി​യ​പാ​ല, എ.​പി ഉ​സ്മാ​ൻ , എം ​ഡി അ​ർ​ജു​ന​ൻ, ജോ​സ് ഉൗ​ര​ക്കാ​ട്ടി​ൽ, എ​ൻ.​ഐ ബെ​ന്നി, മു​കേ​ഷ് മോ​ഹ​ൻ, ജി​യോ മാ​ത്യു, മാ​ർ​ട്ടി​ൻ അ​ഗ​സ്റ്റി​ൻ, നി​യാ​സ് കൂ​രാ​പ​ള്ളി, ഇ​ന്ദു സു​ധാ​ക​ര​ൻ, ജോ​മോ​ൻ ജോ​ർ​ജ്, ശ​ശി ക​ട​പ്ലാ​ക്ക​ൽ, അ​ൻ​ഷ​ൽ ആ​ന്‍റ​ണി , സാം ​എ​ടാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .