പു​തി​യ ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തു റ​ദ്ദാ​ക്കി
Wednesday, January 3, 2018 10:48 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​ത്തി​നു ത​സ്തി​ക​ക​ൾ ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നു ചീ​ഫ് എ​ൻ​ജി​നി​യ​ർ സ​ർ​ക്കാ​രി​നു ന​ല്കി​യ പ്ര​പ്പോ​സ​ൽ റ​ദ്ദാ​ക്കി. 2717 ത​സ്തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച ഫ​യ​ലാ​ണ് ധ​ന​കാ​ര്യ​വി​ഭാ​ഗം റ​ദ്ദ് ചെ​യ്ത​താ​യി അ​റി​യു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ​ല​തും ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തു​മൂ​ലം അ​വ​താ​ള​ത്തി​ലാ​യ സ​മ​യ​ത്തു പു​തി​യ അ​വ​ശ്യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​ത്ത​തു​മൂ​ലം വീ​ണ്ടും താ​ളം തെ​റ്റു​ന്ന അ​വ​സ്ഥ​യാ​ണ്.
നി​ല​വി​ൽ ര​ണ്ടു​മൂ​ന്നും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ണ്. സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ-​ര​ണ്ട്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ-23, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ-35, അ​സി. എ​ൻ​ജി​നി​യ​ർ-223, ഓ​വ​ർ​സി​യ​ർ​മാ​ർ-316, നി​യ​മ​ഓ​ഫീ​സ​ർ-​ഒ​ന്ന്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ്-​നാ​ല്, സീ​നി​യ​ർ സൂ​പ്ര​ണ്ട്-18, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് -67, ഹെ​ഡ് ക്ലാ​ർ​ക്ക്-160, ഫെ​യ​ർ​കോ​പ്പി സൂ​പ്ര​ണ്ട്-​നാ​ല്, ക്ലാ​ർ​ക്കു​മാ​ർ-1720, ടൈ​പ്പി​സ്റ്റു​മാ​ർ-70, കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ്-​ഏ​ഴ്, ഓ​ഫീ​സ് അ​റ്റ​ൻ​ന്‍റ്-67 ഉ​ൾ​പ്പ​ടെ സം​സ്ഥാ​ന​ത്തു 2717 ഉ​ദ്യോ​ഗ​സ്ഥ​രെ ആ​വ​ശ്യ​മാ​ണെ​ന്നു കാ​ട്ടി മു​ന്പ് ചീ​ഫ് എ​ൻ​ജി​നി​യ​ർ സ​മ​ർ​പ്പി​ച്ച ഫ​യ​ലാ​ണ് ധ​ന​കാ​ര്യ​വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളെ സം​യോ​ജി​പ്പി​ക്കു​മെ​ന്ന കാ​ര്യം ഇ​നി​യും അ​ക​ലെ​യാ​ണ്.