മ​ണ്ണി​ടി​ച്ചി​ൽ: മ​ണ്ണാ​ർ​ക്കാ​ട് ബൈ​പ്പാ​സ് റോ​ഡി​ലൂടെ യാ​ത്ര ഭീ​ഷ​ണി​യിൽ
Wednesday, January 3, 2018 10:56 PM IST
മ​ണ്ണാ​ർ​ക്കാ​ട്: റോ​ഡ​രി​കി​ലെ മ​ണ്ണി​ടി​ച്ചി​ൽ കാ​ര​ണം മ​ണ്ണാ​ർ​ക്കാ​ട് ബൈ​പാ​സ് റോ​ഡി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​രു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട് ബൈ​പ്പാ​സ് റോ​ഡി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​യ ശി​വ​ൻ​കു​ന്ന് ഭാ​ഗ​ത്താ​ണ് റോ​ഡ​രി​കി​ലെ വ​ൻ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി ആ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​വ​ർ​ക്കെ​ല്ലാം ഈ ​മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യാ​കു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കു​വാ​നാ​യി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്തി​പ്പു​ഴ​യി​ൽ​നി​ന്നും ചെ​റു​വാ​ഹ​ന​ങ്ങ​ളെ വ​രി​യാ​യി ബൈ​പ്പാ​സ് റോ​ഡി​ലൂ​ടെ ക​ട​ത്തി​വി​ടു​ന്നു. വാ​ഹ​ന​ങ്ങ​ൾ ഒ​ന്നാ​കെ ഈ ​ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

ഈ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ൻ ഭീ​ഷ​ണി​യാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഒ​രു​ക്കു​ന്ന​ത്. സ​മീ​പ​ത്തെ വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്കാ​ണ് ഇ​വ ഒ​ന്നാ​കെ ചെ​രി​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ആ ​വീ​ട്ടു​കാ​രും ഇ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി. മ​ണ്ണാ​ർ​ക്കാ​ട് ബൈ​പ്പാ​സി​ന്‍റെ നി​ർ​മാ​ണം മു​ത​ൽ​ക്കു​ത​ന്നെ ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നു​വ​ന്ന​താ​ണ്. കൃ​ത്യ​മാ​യ പ​ദ്ധ​തി​രേ​ഖ​യി​ല്ലാ​തെ​യാ​ണ് ഇ​തു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു കാ​ര​ണം അ​പ​ക​ട​ങ്ങ​ളും പ​തി​യി​രി​ക്കു​ന്നു. കൊ​ടും വ​ള​വു​ക​ളാ​ണ് ഈ ​ബൈ​പാ​സി​ന്‍റെ തീ​രാ​ശാ​പം ഈ ​ബൈ​പ്പാ​സ് റോ​ഡ് മു​ൻ​വി​ധി ഇ​ല്ലാ​തെ​യാ​ണ് നി​ർ​മി​ച്ചെ​തെ​ന്നും പ​ര​ക്കേ ആ​ക്ഷേ​പം ഉ​യ​ർ​ന്ന​താ​ണ്.
ഒ​രു​വ​ർ​ഷം മു​ന്പാ​ണ് ബൈ​പ്പാ​സി​ന്‍റെ കൈ​ത​ച്ചി​റ ജം​ഗ്ഷ​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് മ​ണ്ണി​ടി​ഞ്ഞ് വാ​ഹ​ന​മ​ട​ക്കം വീ​ട്ടു​മു​റ്റ​ത്തേ​ക്ക് കൂ​പ്പു​കു​ത്തി​യ​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പ​തി​വാ​യി ഉ​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ല.

ബൈ​പ്പാ​സ് നി​ർ​മാ​ണം ക​രാ​റെ​ടു​ത്ത ക​ന്പ​നി​യേ​യും കാ​ണാ​ൻ​കി​ട്ടു​ന്നി​ല്ല. ബൈ​പ്പാ​സ് നി​ർ​മാ​ണം ക​ഴി​ഞ്ഞാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​യും ന​ട​ത്ത​ണ​മെ​ന്നു​ണ്ട്. എ​ന്നാ​ൽ അ​തി​നും ഈ ​ക​ന്പ​നി ത​യ്യാ​റാ​യി​ട്ടി​ല്ല.

ഇ​തു​മൂ​ലം ജ​ന​ങ്ങ​ളാ​കെ ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. മ​ണ്ണാ​ർ​ക്കാ​ട് ബൈ​പ്പാ​സി​ൽ വീ​ണ്ടും ഒ​രു അ​പ​ക​ടം ഉ​ണ്ടാ​കു​മോ എ​ന്ന ഭീ​തി നി​ല​നി​ൽ​ക്കു​ക​യാ​ണി​പ്പോ​ൾ. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ബൈ​പ്പാ​സ് റോ​ഡി​ന്‍റെ അ​രി​കു​കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.
Loading...