മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, January 3, 2018 10:56 PM IST
മണ്ണാർക്കാട് : കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​ന​ത്തി​ന്‍റെ ന​വീ​ക​ര​ണ-​വി​ക​സ​ന പ​ദ്ധ​തി​യു​ടേ​യും ഉ​ദ്യാ​ന​ത്തി​ൽ തു​ന്പൂ​ർ​മു​ഴി മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ന്േ‍​റ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കുന്നേരം മൂ​ന്നി​ന് സ​ഹ​ക​ര​ണ, വി​നോ​ദ​സ​ഞ്ചാ​ര, ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ്വ​ഹി​ക്കും. കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​ത്തി​ന് സ​മീ​പം ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കെ.​വി.​വി​ജ​യ​ദാ​സ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​നാ​വും.
ഉ​ദ്യാ​ന​ത്തോ​ട് ചേ​ർ​ന്നു​ള്ള ചെ​ക്ക്ഡാ​മി​ൽ ബോ​ട്ടി​ങ്, കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന്‍റെ വി​ക​സ​നം, റ​യി​ൻ ഷെ​ൽ​ട്ട​ർ, നി​ല​വി​ലെ കു​ളം രൂ​പ​പ്പെ​ടു​ത്തി ഫൗ​ണ്ട​ൻ സം​വി​ധാ​നം, ന​ട​പ്പാ​ത ന​വീ​ക​ര​ണം, കു​ടി​വെ​ള്ള സം​വി​ധാ​നം, മു​ൻ​വ​ശ​ത്തെ കോ​ന്പൗ​ണ്ട് വാ​ൾ ന​വീ​ക​ര​ണം, ടോ​യ്ലെ​റ്റു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ, പാ​ർ​ക്കി​ങ്് ഏ​രി​യ വി​ക​സ​നം, ലൈ​റ്റി​ങ് തു​ട​ങ്ങി​യ​വ​യാ​ണ് ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ.​തു​ന്പൂ​ർ​മു​ഴി മാ​തൃ​ക​യി​ലു​ള​ള മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം 3,52,000 രൂ​പ ചെ​ല​വി​ൽ കോ​സ്റ്റ്ഫോ​ഡാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
മൊ​ത്തം 2.97 കോ​ടി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. തൃ​ശ്ശൂ​ർ ആ​സ്ഥാ​ന​മാ​യ പ്ര​വ​ർ​ത്തി​ക്കു​ന്ന ’സി​ൽ​ക്’ ആ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ഏ​ജ​ൻ​സി.
Loading...