ഡെ​യ​റി എ​ക്സ്പോ​യും പൊ​തു​സ​മ്മേ​ള​ന​വും ഇ​ന്ന്
Wednesday, January 3, 2018 10:56 PM IST
നെന്മാ​റ: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും, ജി​ല്ല​യി​ലെ ക്ഷീ​ര​സം​ഘ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​യ​റാ​ടി ക്ഷീ​ര​സം​ഘ​ത്തി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ ക്ഷീ​ര​സം​ഗ​മം തു​ട​ങ്ങി. ബു​ധ​നാ​ഴ്ച ക​യ​റാ​ടി ക്ഷീ​ര​സം​ഘ​ത്തി​ൽ ന​ട​ന്ന ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​നം നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​നാ​യി.
പ്ര​ദ​ർ​ശ​ന​ത്തി​ൽ ക്ഷീ​ര​റാ​ണി​യാ​യി ക​യ​റാ​ടി ക്ഷീ​ര​സം​ഘ​ത്തി​ലെ കെ.​എ​സ്.​ശ​ശി​യു​ടെ ഉ​രു​വി​നെ തെര​ഞ്ഞെ​ടു​ത്തു.
തു​ട​ർ​ന്ന് ക്ഷീ​ര​ക​ർ​ഷ​ക പ്ര​ശ്നോ​ത്ത​രി ന​ട​ന്നു. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് റി​ട്ട.​ഡെ​പ്യൂ​ട്ടി. ഡ​യ​റ​ക്ട​ർ പി.​മോ​ഹ​ൻ നേ​തൃ​ത്വം ന​ൽ​കി.കെ.​ഇ.​എ​സ്.​ഹാ​ളി​ൽ ന​ട​ന്ന ക​ർ​ഷ​ക​രു​മാ​യു​ള്ള മു​ഖാ​മു​ഖം പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ച്ച്.​അ​ബ്ദു​ൾ ജ​ലീ​ൽ അ​ധ്യ​ക്ഷ​നാ​യി. ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ന്ന ക്ഷീ​ര​സം​ഘം ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ശി​ൽ​പ്പ​ശാ​ല​യും, ക്ഷേ​മ​നി​ധി അ​ദാ​ല​ത്തി​നും ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ ഷാ​ജു ച​ന്ദ്ര​ൻ നേ​തൃ​ത്വം ന​ൽ​കി.
ഇന്നുരാ​വി​ലെ ഒ​ൻ​പ​തി​ന് നെന്മാ​റ ധ​ന​ല​ക്ഷ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഡെ​യ​റി എ​ക്സ്പോ എ​ല​വ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ക്ഷീ​ര​വി​ക​സ​ന സെ​മി​നാ​ർ .
പൊ​തു​സ​മ്മേ​ള​നം ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ബാ​ബു. എം.​എ​ൽ.​എ.​അ​ധ്യ​ക്ഷ​നാ​കും.
Loading...