അ​നു​സ്മ​ര​ണം ഏ​ഴി​ന്
Wednesday, January 3, 2018 10:58 PM IST
പാ​ല​ക്കാ​ട്: അ​ര​നൂ​റ്റാ​ണ്ട് പാ​ല​ക്കാ​ട്ടെ നാ​ട​ക​രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ന്നി​രു​ന്ന എം. ​രാ​ജ​ഗോ​പാ​ലി​നേ​യും നാ​ട​ൻ ക​ലാ​ഗ​വേ​ഷ​ണ​ശാ​ഖ​യി​ൽ സ​ജീ​വ സാ​നി​ധ്യ​മാ​യി​രു​ന്ന കെ. ​വി​ശ്വ​ത്തേ​യും ടാ​പ് നാ​ട​ക​വേ​ദി അ​നു​സ്മ​രി​ക്കു​ന്നു. പാ​ല​ക്കാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ഏ​ഴി​ന് വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണം നാ​ട​ക​കൃ​ത്ത് കാ​ളി​ദാ​സ് പു​തു​മ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ.​പി.​എ വാ​സു​ദേ​വ​ൻ, സൈ​നു​ദ്ദീ​ൻ മു​ണ്ട​ക്ക​യം, ഡോ. ​പാ​ർ​വ​തി വാ​ര്യ​ർ, പു​ത്തൂ​ർ ര​വി, ര​വി തൈ​ക്കാ​ട് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ദ്വി​ദി​ന പ​രി​ശീ​ല​നം

പാലക്കാട്:വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ പ​ഠ​നം-​തൊ​ഴി​ൽ സാ​ധ്യ​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്് എം​ബ​സി ന​ട​പ​ടി ക്ര​മ​ങ്ങ​ൾ, സ​ർ​ട്ടി​ഫി​ക്ക​റ​റ് അ​റ്റ​സ്സ്റ്റേ​ഷ​ൻ, വി​സാ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ദ്വി​ദി​ന സൗ​ജ​ന്യ​പ​രി​ശീ​ല​നം ന​ട​ത്തു​ന്നു. ചി​റ്റൂ​ർ ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​നോ​ട​നു​ബ​ന്ധി​ച്ചു​ള​ള ക​രി​യ​ർ ഡ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​റി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ക. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള​ള​വ​ർ ജ​നു​വ​രി ആ​റി​ന് മു​ൻ​പ് ക​രി​യ​ർ ഡ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ : 04923 223297.

കം​പ്യൂ​ട്ട​ർ കോ​ഴ്സ്

പാലക്കാട്: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള​ള കു​ഴ​ൽ​മ​ന്ദം ഗ​വ.​പ്രീ- എ​ക്സാ​മി​നേ​ഷ​ൻ ട്രെ​യി​നി​ങ്ങ് സെ​ന്‍റ​റി​ൽ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡാ​റ്റാ എ​ൻ​ട്രി ആ​ന്‍റ് ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​ൻ, ഡി.​ടി.​പി ത്രൈ​മാ​സ സൗ​ജ​ന്യ കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​ന കോ​ഴ്സ് പ്ര​വേ​ശ​നം ന​ട​ത്തു​ന്നു.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04922-273777
Loading...