തീ ​പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലായിരു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു
Wednesday, January 3, 2018 11:32 PM IST
വ​ട​ക്ക​ഞ്ചേ​രി: തീ ​പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു.​ക​ണ്ണ​ന്പ്ര ച​ല്ലി​പ​റ​ന്പ് മ​രു​ത​കു​ന്നി​ൽ സു​നി​ൽ​കു​മാ​ർ പ​രേ​ത​യാ​യ ര​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ കാ​ർ​ത്തി​ക് (12) ആ​ണ് മ​രി​ച്ച​ത്. മ​ഞ്ഞ​പ്ര പി ​കെ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ്സ് വി​ദ്യാ​ർ​ത്ഥി​യാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വീ​ടി​ന് സ​മീ​പ​ത്ത് ച​പ്പ് ച​വ​റു​ക​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​തി​നി​ടെ കാ​ർ​ത്തി​കി​ന്‍റെ ദേ​ഹ​ത്ത് തീ പ​ട​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ക്കും. മ​ഞ്ഞ​പ്ര പികെ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കാ​ർ​ത്തി​ക സ​ഹോ​ദ​രി​യാ​ണ് . ദു:​ഖ​സൂ​ച​ക​മാ​യി ഇ​ന്ന് സ്കൂ​ളി​ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ അ​റി​യി​ച്ചു.