വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ൻ സാ​​മൂ​​ഹി​​ക വി​​പ്ല​​വ​​ത്തി​​ന് തു​​ട​​ക്കംകു​​റി​​ച്ച മ​​ഹാ​​ത്മാ​​വ്: മാ​​ർ ആ​​ന്‍റ​​ണി ക​​രി​​യി​​ൽ
Thursday, January 4, 2018 12:06 AM IST
മാ​​ന്നാ​​നം: കേ​​ര​​ള സ​​ഭ​​യി​​ൽ മാ​​ത്ര​​മ​​ല്ല കേ​​ര​​ള സ​​മൂ​​ഹ​​ത്തി​​ൽ ത​​ന്നെ വ​​ലി​​യ വി​​പ്ല​​വ​​ത്തി​​ന് തു​​ട​​ക്കം കു​​റി​​ച്ച മ​​ഹാ​​ത്മാ​​വാ​​ണ് വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​നെ​​ന്ന് മാ​​ണ്ഡ്യ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ബി​​ഷ​​പ് മാ​​ർ ആ​​ൻ​​റ​​ണി ക​​രി​​യി​​ൽ. മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ തി​​രു​​നാ​​ളി​​ന്‍റെ സ​​മാ​​പ​​ന ദി​​ന​​മാ​​യ ഇ​​ന്ന​​ലെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.​​

പ​​ള്ളി​​യോ​​ടൊ​​പ്പം പ​​ള്ളി​​ക്കൂ​​ട​​ങ്ങ​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് മു​​ൻ​​കൈ​​യെ​​ടു​​ത്തും വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്തും അ​​ച്ച​​ടി​​ശാ​​ല സ്ഥാ​​പി​​ച്ചും മാ​​ധ്യ​​മ രം​​ഗ​​ത്തും വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ൻ വി​​പ്ല​​വ​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ചു. ഇ​​ന്ത്യ​​യി​​ൽ കേ​​ട്ടു​​കേ​​ൾ​​വി പോ​​ലും ഇ​​ല്ലാ​​തി​​രു​​ന്ന ഉ​​പ​​വി​​ശാ​​ല​​യ്ക്ക് കൈ​​ന​​ക​​രി​​യി​​ൽ തു​​ട​​ക്ക​​മി​​ട്ടു സ​​മൂ​​ഹ​​ത്തി​​ലെ പാ​​ർ​​ശ്വ​​വ​​ത്ക്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​രെ മു​​ഖ്യ​​ധാ​​ര​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നും അ​​ദ്ദേ​​ഹ​​ത്തി​​ന് സാ​​ധി​​ച്ചു. കേ​​ര​​ള സ​​മൂ​​ഹ​​ത്തി​​ൽ ച​​ല​​നാ​​ത്മ​​ക​​മാ​​യ വി​​പ്ല​​വം സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നു വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​നു സാ​​ധി​​ച്ച​​ത് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​ഴ​​മേ​​റി​​യ ആ​​ധ്യാ​​ത്മി​​കാ​​നു​​ഭ​​വ​​ത്തി​​ൽ നി​​ന്നാ​​ണ്. യേ​​ശു​​വു​​മാ​​യു​​ള്ള സു​​ദൃ​​ഢ​​മാ​​യ ബ​​ന്ധ​​ത്തി​​ൽ നി​​ന്നാ​​ണ് - മാ​​ർ ആ​​ൻ​​റ​​ണി ക​​രി​​യി​​ൽ പ​​റ​​ഞ്ഞു. വി​​ശു​​ദ്ധ​​ന്‍റെ ക​​ബ​​റി​​ടം സ​​ന്ദ​​ർ​​ശി​​ച്ച് പ്രാ​​ർ​​ഥി​​ക്കു​​ന്ന​​തി​​ന് വി​​ശ്വാ​​സി​​ക​​ളു​​ടെ അ​​ഭൂ​​ത​​പൂ​​ർ​​വ​​മാ​​യ തി​​ര​​ക്കാ​​ണ് ഇ​​ന്ന​​ലെ അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്.
Loading...