മ​ല​യോ​ര​ത്ത് വി​ക​സ​നം: പ​ന്നി​ക്കോ​ട്ടൂ​ർ​പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി
Thursday, January 4, 2018 12:47 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൂ​വ​പ്പൊ​യി​ൽ - പ​ന്നി​ക്കോ​ട്ടൂ​ർ കോ​ള​നി - ചെ​മ്പ​നോ​ട റോ​ഡി​ൽ മൂ​ത്താ​ട്ടു​പു​ഴ​യ്ക്കു കു​റു​കെ നി​ർ​മി​ച്ച പ​ന്നി​ക്കോ​ട്ടൂ​ർ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി.

വ​ട​ക​ര എം​പി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണു പാ​ല​ത്തി​നു ഒ​രു കോ​ടി അ​ഞ്ചു ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ ഫ​ണ്ട​നു​വ​ദി​ച്ച​ത്. രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ കാ​ര​ണം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങാ​ൻ വൈ​കി. ഇ​തി​ന്‍റെ പേ​രി​ൽ ഒ​ട്ടേ​റെ പ്ര​ക്ഷോ​ഭ​ങ്ങ​ളും ന​ട​ന്നു. ഒ​ടു​വി​ൽ കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാണ് പാ​ലം നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. ക​രാ​റു​കാ​ര​ൻ പി.​ടി. ശ്രീ​നി​വാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വൃ​ത്തി സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി. അ​പ്രോ​ച്ചു റോ​ഡി​നെ ചെ​മ്പ​നോ​ട റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ സ്ഥ​ലം കൂ​ടി ല​ഭി​ച്ചാ​ൽ പാ​ല​വും ഒ​പ്പം റോ​ഡും യാ​ഥാ​ർ​ത്ഥ്യ​മാ​കും. ഇ​തോ​ടെ വ​ന്യ​മൃ​ഗ ഭീ​ഷ​ണി​യി​ല്ലാ​തെ പൂ​ഴി​ത്തോ​ട്, ചെ​മ്പ​നോ​ട നി​വാ​സി​ക​ൾ​ക്ക് യാ​ത്ര ചെ​യ്യാം.
Loading...