റോ​ഡ് അ​റ്റ​കു​റ്റ​പ്പണി ന​ട​ത്തു​ന്നി​ല്ല; പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ്
Thursday, January 4, 2018 12:51 AM IST
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​ക​ർ​ന്ന റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​വാ​ത്ത​തി​ലും ലൈ​ഫ് വി​ഷ​ൻ പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച​തി​ലും ക്ഷേ​മ പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക്.
ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ടൗ​ണി​ൽ ‌സാ​യാ​ഹ്ന ധ​ർ​ണ​യും പ്ര​തി​ഷേ​ധ​യോ​ഗ​വും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ജോ​സ് പ​ള്ളി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ടി. അ​ഷ്റ​ഫ്, ജോ​ൺ പൊ​ന്ന​മ്പ​യി​ൽ, ജെ​യി​സ​ൺ ക​ണി​യാ​ങ്ക​ണ്ടം, ഷി​ബു തോ​ട്ടം, സ​ണ്ണി പെ​രു​കി​ലം​ത​റ​പ്പേ​ൽ, ലി​സി കാ​രി‌​പ്ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

യോ​ഗ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് ജ​വ​ഹ​ർ മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യാ​പാ​ര ഹാ​ളി​ൽ യോ​ഗാ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​താ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ൺ​സ​ൺ തേ​നം​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് ചി​ര​ട്ട​വ​യ​ലി​ൽ പ്ര​സം​ഗി​ച്ചു. ബേ​ബി കു​റ്റ്യാ​നി പ​രി​ശീ​ല​നം ന​ൽ​കി.
Loading...