വ​രു​ന്നു ടാ​ക്സി​ക​ളി​ലും ഓ​ട്ടോ​ക​ളി​ലും വേ​സ്റ്റ് ബി​ൻ
Thursday, January 4, 2018 1:08 AM IST
കാ​ക്ക​നാ​ട്: മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം ന​ട​പ്പാ​ക്കി ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ ടാ​ക്സി​ക​ളി​ലും, ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും വേ​സ്റ്റ് ബി​ൻ സ്ഥാ​പി​ക്കാ​ൻ ശു​ചി​ത്വ​മി​ഷ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഇ​തു സം​ബ​ന്ധി​ച്ച് അ​നു​കു​ല​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​താ​യി ആ​ർ​ടി​ഒ സ​ജി വ​ർ​ഗീ​സ് പ​റ​ഞ്ഞു. ഇ​തു ന​ട​പ്പി​ൽ​വ​രു​ത്ത​ണ​മെ​ങ്കി​ൽ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.
പ​ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം ടാ​ക്സി​ക​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും വേ​സ്റ്റ് ബി​ൻ ഘ​ടി​പ്പി​ക്കു​ന്ന രീ​തി നി​ല​വി​ലു​ണ്ട്. ഈ ​സം​വി​ധാ​നം സം​സ്ഥാ​ന​ത്തും ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ടൂ​റി​സം, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നു ന​ൽ​കി​യി​ട്ടു​ള്ള ക​ത്തി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ റി​പ്പോ​ർ​ട്ടാ​ണ് ആ​ർ​ടി​ഒ ന​ല്കി​യ​ത്.
ടാ​ക്സി​ക​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും ദീ​ർ​ഘ​ദൂ​ര യാ​ത്ര ചെ​യ്യു​ന്പോ​ൾ യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന പാ​നീ​യ​ങ്ങ​ൾ, മ​റ്റു ഭ​ക്ഷ​ണാ​വി​ശി​ഷ്ട​ങ്ങ​ൾ പൊ​തു​വ​ഴി​ക​ളി​ലും മ​റ്റും വ​ലി​ച്ചെ​റി​യു​ന്ന സ​ന്പ്ര​ദാ​യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ വേ​സ്റ്റ് ബി​ൻ സ്ഥാ​പി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​ത്. ടൂ​റി​സം മേ​ഖ​ല​യി​ലാ​ണ് ഇ​ത്ത​രം വേ​സ്റ്റു​ക​ൾ അ​ധി​ക​മാ​യു​ണ്ടാ​കു​ന്ന​ത്. ടാ​ക്സി​ക​ളി​ലും, ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും വേ​സ്റ്റ് ബി​ൻ ഘ​ടി​പ്പി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന അ​ഭി​പ്രാ​യ റി​പ്പോ​ർ​ട്ടാ​ണ് ആ​ർ​ടി​ഒ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച​ത്. ഇ​ത് അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ പു​തു​താ​യി ഇ​റ​ങ്ങു​ന്ന ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ വേ​സ്റ്റ് ബി​ൻ ഉ​ൾ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ നി​ർ​മാ​താ​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കാ​നാ​ണ് സാ​ധ്യ​ത.
Loading...