കാ​റി​ടി​ച്ച് ചി​കി​ത്സ​യിലായിരുന്ന വീ​ട്ട​മ്മ മ​രി​ച്ചു
Thursday, January 4, 2018 1:14 AM IST
ച​വ​റ: ബൈ​ക്കി​ന് പി​ന്നി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ച​വ​റ ഭ​ര​ണി​ക്കാ​വ് കു​റ്റി​വ​ട്ട കി​ഴ​ക്ക​തി​ൽ ജ​മാ​ലു​ദീ​ൻ കു​ഞ്ഞി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ കു​ഞ്ഞ്(51) ആ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു പത്രിയിൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 28ന് ​ഉ​ച്ച​ക്ക് ഒ​ന്നോ​ടെ ശാ​സ്താം​കോ​ട്ട ഭ​ര​ണി​ക്കാ​വി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​യ്യ​ത്തും ക​ര​യി​ൽ നി​ന്ന് ച​വ​റ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ അ​തേ ഭാ​ഗ​ത്ത് നി​ന്നും അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ ഫാ​ത്തി​മാ കു​ഞ്ഞി​ന് ത​ല​ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ചു. ച​വ​റ ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. മ​ക്ക​ൾ: അ​ബ്ദു​ൽ അ​ന​സ്, മു​ഹ​മ്മ​ദ് അ​നീ​സ്. മ​രു​മ​ക​ൾ: നി​സ.