കെഎ​സ്ആ​ർ​ടിസി ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച യുവാവ് അ​റ​സ്റ്റി​ൽ
Thursday, January 4, 2018 1:45 AM IST
ചാ​വ​ക്കാ​ട്: വ​ണ്ടി​യോ​ടി​ക്കു​ന്ന​തി​നി​ടെ ബ​സ് ത​ട​ഞ്ഞ് കെഎ​സ്ആ​ർടിസി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ ചാ​വ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റുചെ​യ്തു.​
വെ​ളി​യ​ങ്കോ​ട് എ​ര​മം​ഗ​ലം വെ​ള്ള​ത്തേ​രി ഫ​വാ​സി(20)​നെ​യാ​ണ് ചാ​വ​ക്കാ​ട് എ​സ്എ​ച്ച്ഒ കെ.​ജി.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റുചെ​യ്ത​ത്.​ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് പന്ത്ര ണ്ടോടെ ദേ​ശീ​യ​പാ​ത​യി​ൽ മു​ത്തം​മാ​വി​ൽ വെ​ച്ചാ​ണ് സം​ഭ​വം.​ ബൈ​ക്കി​ൽ ചാ​വ​ക്കാ​ട് ഭാ​ഗ​ത്തുനി​ന്ന് വ​രി​ക​യാ​യി​രു​ന്ന പ്ര​തി എ​തി​രെവ​ന്ന കെഎ​സ്ആ​ർടിസി ബ​സി​നു മു​ന്നി​ൽ ബൈ​ക്ക് കു​റു​കെ നി​ർ​ത്തി ഡ്രൈ​വ​റാ​യ അ​ലി(39)​യു​ടെ കൈ​പി​ടി​ച്ച് വ​ലി​ച്ച് ദേ​ഹോ​പ​ദ്ര​വം ഏ​ല്പിക്കു​ക​യും ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വഹ​ണം ത​ട​സ​പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്നാ​ണു കേ​സ്.
ഒ​രു​മ​ന​യൂ​ർ ക​രു​വാ​ക്കു​ണ്ടി​നുസ​മീ​പം റോ​ഡി​ലെ കു​ഴി​ക​ളൊ​ഴി​വാ​ക്കാ​ൻ അ​ലി ബ​സ് ചെ​റു​താ​യി വെ​ട്ടി​ച്ച​പ്പോ​ൾ പ്ര​തി​യു​ടെ ബൈ​ക്കി​നു നേ​ർ​ക്ക് ബ​സ് വ​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം.​ ബൈ​ക്ക് തി​രി​ച്ച് ബ​സി​നെ പി​ന്തു​ട​ർ​ന്ന പ്ര​തി ബ​സി​നു മു​ന്നി​ൽ ബൈ​ക്ക് കു​റു​കെ നി​ർ​ത്തു​ക​യും അ​ലി​യെ അ​സ​ഭ്യം വി​ളി​ക്കു​ക​യും ചെ​യ്തു.​ തു​ട​ർ​ന്ന് ഡ്രൈ​വ​റു​ടെ വാ​തി​ലി​ലൂ​ടെ ക​യ​റാ​ൻ ശ്ര​മി​ച്ച് അ​ലി​യു​ടെ ക​വി​ളി​ൽ അ​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ത​ട​യാ​നാ​യി അ​ലി കൈ ​ഉ​യ​ർ​ത്തി​യ​പ്പോ​ൾ വാ​തി​ലി​നു താ​ഴേ​ക്ക് കൈ ​വ​ലി​ച്ചു​പി​ടി​ച്ച് തൂ​ക്കി​യൊ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.​
എ​റ​ണാ​കു​ള​ത്തു നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു ബ​സ്.​ ഗു​രു​വാ​യൂ​ർ ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് എ​ട​പ്പാ​ൾ സ്വ​ദേ​ശി​യാ​യ അ​ലി.