പാടാം... ഒത്തൊരുമിച്ച്...
Thursday, January 4, 2018 2:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​വ​ർ പാ​ടു​ന്നു.... ​ഒ​റ്റ​യ്ക്ക​ല്ല, ഒ​രു​മി​ച്ച്, വെ​ള്ളി​ക്കോ​ത്ത് മ​ഹാ​ക​വി പി.​സ്മാ​ര​ക ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ഒ​ത്തൊ​രു​മി​ച്ചു പാ​ടു​ക​യാ​ണ്. യു​പി മു​ത​ലു​ള്ള 1111 വി​ദ്യാ​ർ​ഥി​ക​ളാ​ണ് റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ ദേ​ശഗീ​തി​ക എ​ന്ന പേ​രി​ൽ അ​സു​ല​ഭ സം​ഗീ​ത വി​രു​ന്നൊ​രു​ക്കു​ന്ന​ത്.
ഇ​വ​ർ ആ​ല​പി​ക്കു​ന്ന​ത് വെ​റും ഗാ​ന​മ​ല്ലസ്കൂ​ളി​ന്‍റെ വി​ളി​പ്പാ​ട​ക​ലെ ജന്മമെ​ടു​ത്ത മ​ഹാ​ക​വി പി.​കു​ഞ്ഞി​രാ​മ​ൻ നാ​യ​രു​ടേ​യും വി​ദ്വാ​ൻ പി. ​കേ​ളു നാ​യ​രു​ടേ​യും ക​വി​ത​ക​ളാ​ണ്. മ​ഹാ​ക​വി പി.​യു​ടെ ’അ​മ്മ’ ക​വി​ത​യും വി​ദ്വാ​ൻ പി​യു​ടെ സ്മ​രി​പ്പി​ൻ ഭാ​ര​തീ​യ​രെ എ​ന്ന ദേ​ശ​ഭ​ക്തിഗീ​ത​വു​മാ​ണ് 10 മി​നിറ്റു​കൊ​ണ്ട് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തോ​ടെ പാ​ടി​ത്തി​മ​ർ​ക്കു​ന്ന​ത്. സ്കൂ​ളി​ലെ ജ​ന​കീ​യ സം​ഗീ​ത പ്ര​സ്ഥാ​ന​ത്തി​ലെ ഫാ​മി​യ സ​ലീം, എ.​കെ.​അ​നു​ശ്രീ, ആ​വ​ണി മോ​ഹ​ൻ, എ.​രാം പ്ര​സാ​ദ്, എ​സ്.​പ​ത്മ​പ്രി​യ, അ​ദ്വൈ​ത് ധ​ന​ഞ്ജ​യ​ൻ എ​ന്നി​വ​രാ​ണ് ദേ​ശഗീ​തി​ക​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
സം​ഗീ​താ​ധ്യാ​പ​ക​ൻ വെ​ള്ളി​ക്കോ​ത്ത് വി​ഷ​ണുഭ​ട്ട്, അ​ധ്യാ​പ​ക​രാ​യ ഇ.​വി.​സു​നി​ൽ​കു​മാ​ർ, വി.​സു​രേ​ശ​ൻ, സ്മി​ത വി​ശ്വ​നാ​ഥ്, കെ.​എ​ൻ.​ലീ​ലാ​വ​തി എ​ന്നി​വ​രു​ടെ പി​ൻ​തു​ണ​യും ഇ​വ​ർ​ക്കു​ണ്ട്.വൈ​ക്കം ന​രേ​ന്ദ്ര​ബാ​ബു, ടി.​കെ.​വാ​സു​ദേ​വ്, കൃ​ഷ്ണ​ൻ കൊ​ല്ലം​പാ​റ, കൃ​ഷ്ണ​കു​മാ​ർ, നീ​ലേ​ശ്വ​രം, മ​ടി​ക്കൈ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ടോ​ട്ട് സു​ധാ​ക​ര​ൻ, സി.​പി.​വ​ത്സ​രാ​ജ്, പി.​പി.​ര​ത്നാ​ക​ര​ൻ എ​ന്നി​വ​ർ വി​വി​ധ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യും.
റി​പ്പ​ബ്ലി​ക്് ദി​ന​ത്തി​ൽ രാ​വി​ലെ 9.45 ന് ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​പി.​പ്ര​കാ​ശ് കു​മാ​ർ സ്കൂ​ൾ ലീ​ഡ​ർ എ.​കെ.​അ​നു​ശ്രീ​ക്ക് ഹാ​ർ​മോ​ണി​യം കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
പ്രി​ൻ​സി​പ്പ​ൽ ജ​യ​ശ്രീ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി.​പി.​അ​ബ്ദു​ൾ ഹ​മീ​ദ്, പിടിഎ പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ൻ എ​ന്നി​വ​ർ റി​പ്പ​ബ്ലി​ക്ക് ദി​നാ​ശം​സ​ക​ൾ നേ​രും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ദാ​മോ​ദ​ര​ൻ മു​ഖ്യാ​തി​ഥി​യാ​കും. സം​സ്ഥാ​ന​ത്ത് ആദ്യമായാണ് ഇ​ത്ത​രം ഒ​രു വേ​ദി​യു​ണ്ടാ​കു​ന്ന​തെ​ന്നു സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.