ട്രെ​യി​നി​ൽ നി​ന്നു വീ​ണ് വി​ദ്യാ​ർ​ഥി​ക്ക് പരിക്ക്
Thursday, January 4, 2018 2:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ട്രെ​യി​നി​ൽ നി​ന്നി​റ​ങ്ങു​ന്ന​തി​നി​ടെ വീ​ണ് വി​ദ്യാ​ർ​ഥി​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​ള്ളി​ക്ക​ര പൂ​ച്ച​ക്കാ​ട് കി​ഴ​ക്കേ​ക്ക​ര​യി​ലെ പ​രേ​ത​നാ​യ ക​മ്മാ​ര​ന്‍റെ മ​ക​ൻ ര​ഞ്ജി​ത്(19)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ര​ഞ്ജി​ത്ത് മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ൽ തീ​വ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.
കാ​ഞ്ഞ​ങ്ങാ​ട് യൂ​ണി​വേ​ഴ്സ​ൽ കോ​ള​ജി​ലെ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​യ ര​ഞ്ജി​ത് മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽപോ​യി കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി പാ​ളത്തിനും ട്രെ​യി​നി​നും ഇ​ട​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന്‍റെ ര​ണ്ടു കൈ​വി​ര​ലു​ക​ൾ അ​റ്റു​പോ​യി.

ഉ​ദ്ഘാ​ട​നം നാ​ളെ

കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ പ​ട​ന്ന​ക്കാ​ട്ട് നി​ർ​മി​ച്ച ഗോ​ഡൗ​ണു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വെ​യ​ർ​ഹൗ​സ് കം ​അ​ഗ്രി​കോം​പ്ല​ക്സി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും നാ​ളെ ന​ട​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
​പി.​ക​രു​ണാ​ക​ര​ൻ എംപി മു​ഖ്യാ​തി​ഥി​യാ​കും. 1900 മെ​ട്രി​ക്‌ട​ണ്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള​താ​ണ് പു​തി​യ ഗോ​ഡൗ​ണ്‍.
Loading...