സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം: മൂ​ന്നാംഘ​ട്ടം ആരംഭിച്ചു
Thursday, January 4, 2018 2:03 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ജ​ന​മൈ​ത്രി പോ​ലീ​സ് വ​നി​ത​ക​ൾ​ക്കു​ള്ള സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ മൂ​ന്നാം ഘ​ട്ടം വ​നി​താ​സെ​ല്ലി​ന​ടു​ത്തു​ള്ള ജി​ല്ലാ ട്രെ​യി​നി​ംഗ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ചു. മൂ​ന്നു​ദി​വ​സ​ത്തെ പ​രി​ശീ​ല​നം വ​നി​താ സെ​ൽ സി​ഐ നി​ർ​മ​ല​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഡി​വൈ​എ​സ്പി ഹ​രി​ശ്ച​ന്ദ്ര നാ​യ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ദ്യ​ദി​വ​സ​ത്തെ ട്രെ​യി​നി​ംഗ് ത​ള​ങ്ക​ര ദ​ഖീ​ര​ത്ത് ഇം​ഗ്ലീഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ന​ൽ​കി​യി​ത്. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ​രാ​മ​കൃ​ഷ്ണ ക​ല്ലൂ​രാ​യ ക്ലാ​സെ​ടു​ത്തു. പ്ര​തി​രോ​ധ പ​രി​ശീ​ല​നം വ​നി​താ സെ​ൽ എ​സ്ഐ ലീ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മാ​സ്റ്റ​ർ ട്രെ​യ്നി​മാ​രാ​യ ഗീ​ത, ജ​യ​ശ്രീ, സീ​മ, ആ​തി​ര എ​ന്നി​വ​ർ ന​ൽ​കി. 2017-18 വ​ർഷ​ത്തി​ൽ ഇ​തു​വ​രെ​യാ​യി 6200 കു​ട്ടി​ക​ൾ​ക്കു പ്ര​തി​രോ​ധ പ​രി​ശീ​ല​നം ന​ൽ​കി​.