റെ​യി​ൽ​വേയുടെ ചിറ്റമ്മനയം അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്
Thursday, January 4, 2018 2:04 AM IST
കാ​സ​ർ​ഗോ​ഡ്: പൊ​തുസ​മൂ​ഹ​ത്തി​ന്‍റെ ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്ന ന​ട​പ​ടി​യി​ൽ നി​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പിന്മാ​റ​ണ​മെ​ന്ന് മു​സ്‌ലിം ലീ​ഗ് കാ​സ​ർ​ഗോ​ഡ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം അ​വ​ശ്യ​പ്പെ​ട്ടു.
കാ​സ​ർ​ഗോ​ട്ടെ ജ​ന​ങ്ങ​ൾ​ക്ക് മ​തി​യാ​യ റെ​യി​ൽ​വേ യാ​ത്രാ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന​തു കാ​ല​ങ്ങ​ളാ​യു​ള്ള മു​റ​വി​ളി​യാ​ണ്. എ​ന്നാ​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച ശ​താ​ബ്ദി ട്രെ​യി​ൻ മം​ഗ​ളൂ​രു​വി​ലേ​ക്കു നീ​ട്ടാ​തെ ക​ണ്ണൂ​രി​ലേ​ക്കു യാ​ത്ര ചു​രു​ക്കു​ന്ന​തി​ലൂ​ടെ െ റ​യി​ൽ​വേയു​ടെ ചി​റ്റ​മ്മ​ന​യ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്ര​തി​ദി​നം ആ​യി​ര​ങ്ങ​ളാ​യ യാ​ത്ര​ക്കാ​രാ​ണ് കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ല​ഭ്യ​മാ​കു​ന്ന ട്രെ​യി​ൻ യാ​ത്രാ​സൗ​ക​ര്യം ’വാ​ഗ​ണ്‍ ട്രാ​ജ​ഡി​ക്ക് ’ തു​ല്യമാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
കോ​യ​ന്പ​ത്തൂ​ർ-​ബി​ക്കാ​നീ​ർ, നി​സാ​മു​ദ്ദീ​ൻ-​തി​രു​വ​ന​ന്ത​പു​രം, ദാ​ദ​ർ-​തി​രു​നെ​ൽ​വേ​ലി, രാ​ജ​ധാ​നി എ​ക്സ്പ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ദീ​ർ​ഘ​ദൂ​ര​ട്രെ​യി​നു​ക​ൾ​ക്കു സ്റ്റോ​പ്പി​ല്ലാ​ത്ത ഏ​ക ജി​ല്ലാ ആ​സ്ഥാ​നം കാ​സ​ർ​ഗോ​ഡാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്തി​ന്‍റെ നി​സം​ഗ​ത പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് എ.​എം.​ക​ട​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള​ക്കുഞ്ഞി,സി.​ടി.​അ​ഹ​മ്മ​ദ് അ​ലി, എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ, പി.​എം.​മു​നീ​ർ ഹാ​ജി, മൂ​സ ബി. ​ചെ​ർ​ക്ക​ള,മാ​ഹി​ൻ കേ​ളോ​ട്ട്, സി.​ബി. അ​ബ്ദു​ള്ള​ഹാ​ജി, അ​ബ്ബാ​സ് ബീ​ഗം, ഹാ​ഷിം ക​ട​വ​ത്ത്, ടി.​എം. ഇ​ഖ്ബാ​ൽ, പി.​അ​ബ്ദു​ൾ റ​ഹി​മാ​ൻ ഹാ​ജി, ഇ.​അ​ബൂ​ബ​ക്ക​ർ ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...