കൃ​ഷി​യി​ട​ത്തി​ൽ പു​ലി ച​ത്ത​നി​ല​യി​ൽ
Thursday, January 4, 2018 2:05 AM IST
കൊ​ട്ടി​യൂ​ർ: കൃ​ഷി​യി​ട​ത്തി​ൽ പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ല്ലി​യോ​ടി​യി​ലെ മ​ല​യി​ൽ ജോ​ഷ്വ​യു​ടെ കൃ​ഷി​യി​ട​ത്തി​ന് സ​മീ​പ​ത്തെ തോ​ടി​ന​ടു​ത്താ​ണ് അ​ഴു​കി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ൽ ജ​ഡം ക​ണ്ടെ​ത്തി​യ​ത്‌. കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്ന തോ​ട്ടം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഡി​എ​ഫ്ഒ സു​നി​ൽ പാ​മി​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ച​ത്ത​ത് പു​ലി ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ജ​ഡ​ത്തി​ന് പ​ത്തു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യി ക​രു​തു​ന്നു. ഡോ.​അ​രു​ൺ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം അ​വ​ശി​ഷ്ട​ങ്ങ​ൾ ദ​ഹി​പ്പി​ച്ചു. കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ സി.​ബി​നു, അ​സി​സ്റ്റ​ന്‍റ് റേ​ഞ്ച് ഓ​ഫീ​സ​ർ വി.​ആ​ന​ന്ദ്, ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് റേ​ഞ്ച് ഓ​ഫീ​സ​ർ പ്ര​സാ​ദ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
Loading...