സ്പെ​ഷ​ൽ സ്കൂ​ൾ കാ​യി​ക​മേ​ള; ദീ​പ​ശി​ഖ പ്ര​യാ​ണം ന​ട​ത്തി
Thursday, January 4, 2018 2:05 AM IST
ക​ണ്ണൂ​ർ: മാ​ന​സി​ക -ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സ്പെ​ഷ​ൽ സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ജി​ല്ല​യി​ലെ ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി.
പ​ള്ളി​ക്കുന്ന് പ്രതീക്ഷാഭവൻ സ്ക ൂ​ളി​ൽ ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല ​ക്സ് വ​ട​ക്കും​ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം എ​ൻ.​വി. പ്ര​ദീ​പും നാ​ഷ​ണ​ൽ അ​ഡ്വ​ഞ്ച​ർ അ​ക്കാ​ദ​മി സ്പെ​ഷ​ൽ ഓ​ഫീ​സ​ർ പ്ര​ണി​ത​യു​മാ​ണ് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ​നി​ന്നെ​ത്തി​യ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി​യ​ത്.
മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വ്യ​ക്തി​ക​ളെ മ​നു​ഷ്യ​രാ​യി ആ​ദ​രി​ക്കു​ന്ന മാ​ന​വി​ക​ത​യു​ടെ മ​ഹോ​ത്സ​വ​മാ​ണ് ഏ​ക​ത-2018. ഏ​ക​ത​യു​ടെ സ​ന്ദേ​ശ​ങ്ങ​ൾ മ​ല​യാ​ളി​ക​ളെ അ​റി​യി​ക്കു​ന്ന വി​ളം​ബ​ര​യാ​ത്ര​യാ​ണ് ദീ​പ​ശി​ഖാ​പ്ര​യാ​ണം. ച​ട​ങ്ങി​ൽ ഏ​രി​യ ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി ക​ണ്ണ​ൻചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ൽ, ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​ൻ ഇ​ട​യാ​ടി​യി​ൽ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി.​കെ. വി​നോ​ദ്, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ, സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് പ്ര​തി​നി​ധി ദീ​പു ജോ​ൺ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റാ​ണി, ത​ല​ശേ​രി ജെ.​സി സ്പെ​ഷ​ൽ സ്കൂ​ൾ അ​ധ്യാ​പി​ക ശോ​ഭ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ ദീ​പി​ശി​ഖ വ​യ​നാ​ട് ജി​ല്ല​യ്ക്ക് കൈ​മാ​റി.
Loading...