പ​മ്പ ബ​സു​ക​ൾ ഒ​രു മ​ണി​ക്കൂ​ർ മു​ട​ങ്ങി; ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​വ​ർ അ​റ​സ്റ്റി​ൽ
Friday, January 12, 2018 10:15 PM IST
എ​രു​മേ​ലി: മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് എ​രു​മേ​ലി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ശ​ബ​രി​മ​ല സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ച്ച് മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി. പോ​ലീ​സെ​ത്തി ച​ർ​ച്ച ന​ട​ത്തി​യ​തി​നൊ​പ്പം പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തോ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട സ​മ​രം പി​ൻ​വ​ലി​ച്ചു. മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത പ​ണി​മു​ട​ക്ക് അ​യ്യ​പ്പ​ഭ​ക്ത​രെ വ​ല​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ശ്രീ​നി​പു​രം​കോ​ള​നി പാ​ണ​നാ​ഴി​കം ഷാ​ജ​ഹാ​ൻ (42), വാ​ഴ​ക്കാ​ല പാ​ല​മു​റി​യി​ൽ ജാ​ഫ​ർ​ഖാ​ൻ (37), കോ​ട്ടാ​ങ്ങ​ൽ മു​ണ്ടൂ​ർ​ശേ​രി​യി​ൽ ഷെ​മീ​ർ (31) എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് കോ​ട​തി ജാ​മ്യ​ത്തി​ൽ വി​ട്ടു.

പ​ഞ്ചാ​യ​ത്ത് വാ​ട​ക​യ്ക്ക് എ​ടു​ത്ത് കെ​എ​സ്ആ​ർ​ടി​സി​ക്ക് ന​ൽ​കി​യ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്കു​ള​ള സ്ഥ​ല​ത്ത് തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ചു​ണ്ടാ​യ വാ​ക്കേ​റ്റം മ​ർ​ദ്ദ​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. ഗു​രു​വാ​യൂ​ർ സ​ർ​വീ​സ് ബ​സി​ലെ ഡ്രൈ​വ​ർ അ​ജീ​ഷ്, കോ​ട്ട​യം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ അ​റു​മു​ഖ​ൻ, ക​ണ്ട​ക്ട​ർ ബെ​ന്നി എ​ന്നി​വ​രാ​ണ് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ തേ​ടി​യ​ത്.
Loading...