പു​ന്ന​ല​യി​ല്‍ യു​വ​തി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം;​ മൂ​ന്നുപേ​ര്‍‍ അ​റ​സ്റ്റി​ല്‍
Friday, January 12, 2018 11:22 PM IST
പ​ത്ത​നാ​പു​രം: സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ യു​വ​തി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​ പു​ന്ന​ല ചാ​ച്ചി​പു​ന്ന ഇ​ഞ്ചൂ​ര്‍ അ​ജി​വി​ലാ​സ​ത്തി​ല്‍ അ​ജീ​ഷ് കു​മാ​ര്‍ (32), ഇ​യാ​ളു​ടെ മാ​താ​വ് ശാ​ന്ത​മ്മ (55), പി​താ​വ് പു​രു​ഷോ​ത്ത​മ​ന്‍ പി​ള​ള (60) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മൂ​വ​രും ക​ഴി​ഞ്ഞ ദി​വ​സം പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ​ത്തി ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍ വ​ച്ച് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​ള്ള​ലേ​റ്റു മ​രി​ച്ച രേ​വ​തി (28) യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഗു​രു​ത​ര​മാ​യി പൊ​ള​ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന രേ​വ​തി ക​ഴി​ഞ്ഞ മാ​സം ഇ​രു​പ​ത്തി​നാ​ലി​നാ​ണ് മ​ര​ണ​പ്പെ​ട്ട​ത് .സം​ഭ​വ​ത്തിനുശേ​ഷം രേ​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് അ​ജീ​ഷും ഇ​യാ​ളു​ടെ മാ​താ​വ് ശാ​ന്ത​യും ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള​ള കേ​സി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും രേ​വ​തി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ​ന്നും പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി ബി.​കൃ​ഷ്ണ​കു​മാ​ര്‍ പ​റ​ഞ്ഞു.

സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ കൊ​ടി​യ പീ​ഡ​ന​മാ​ണ് യു​വ​തി വ​ര്‍​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ച്ചു വ​ന്നി​രു​ന്ന​ത്.​ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​റു​കാ​ലി​ക്ക​ല്‍ പ​ടി​ഞ്ഞാ​റ് പ​ത്ത് സെ​ന്‍റ് പു​ര​യി​ട​മാ​ണ് രേ​വ​തി​യു​ടെ കു​ടും​ബ​ത്തി​ന് ആ​കെ​യു​ള​ള​ത്.​ വീ​ടും വ​സ്തു​വും വി​റ്റ് പ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം ഭ​ര്‍​ത്താ​വ് മ​ര്‍​ദി​ക്കു​മാ​യി​രു​ന്നു.​ കൂ​ടാ​തെ ക​രു​തി​ക്കൂ​ട്ടി ഭ​ര്‍​തൃ​മാ​താ​വ് ശാ​ന്ത അ​പാ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു വെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത് .

ഗ്യാ​സ് സി​ലി​ണ്ട​റി​ല്‍ നി​ന്ന് തീ​പ​ട​ര്‍​ന്ന് പൊ​ള്ള​ലേ​റ്റെ​ന്നാ​ണ് ഭ​ര്‍​തൃ​മാ​താ​വ് ശാ​ന്ത പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​ത് ക​ള​വാ​ണ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​യ​ല്‍​വാ​സി​ക​ള്‍ നേ​ര​ത്തെ ത​ന്നെ രം​ഗ​ത്ത് വ​ന്നി​രു​ന്നു .

ഇ​ത്ര​യും പൊ​ള്ള​ലേ​റ്റി​ട്ടും ത​ടി കൊ​ണ്ടു​ള​ള ഷെ​ഡി​ന് കാ​ര്യ​മാ​യ നാ​ശ​മു​ണ്ടാ​കാ​ത്ത​താ​ണ് ദു​രൂ​ഹ​ത​യ്ക്കു​ള​ള പ്ര​ധാ​ന കാ​ര​ണം. കൂ​ടാ​തെ പൊ​ള​ള​ലേ​റ്റ സ​മ​യ​ത്ത് ഓ​ടി​യെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ളാ​ണ് വെ​ള​ളം ഒ​ഴി​ച്ച് തീ​യ​ണ​ച്ച​ത്. വീ​ട്ടി​ലു​ണ്ടാ​യി​ട്ടും ഭ​ര്‍​തൃ​മാ​താ​വ് ശാ​ന്ത രേ​വ​തി​യെ വ​ഴ​ക്കു പ​റ​യു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് അ​യ​ല്‍​വാ​സി​ക​ള്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​യു​ന്നത്.

ഇ​ത്ര​യും നാ​ള്‍ തി​രു​വ​ന്ത​പു​ര​ത്തു​ള​ള ബ​ന്ധു​വീ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത് . ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി .
Loading...