കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഒ​മി​നിവാ​ൻ ഇ​ടി​ച്ചു ക​യ​റി; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Saturday, January 13, 2018 1:38 AM IST
നെ​ടു​മ​ങ്ങാ​ട്: നി​യ​ന്ത്ര​ണം വി​ട്ട മാ​രു​തി ഒ​മി​നി വാ​ൻ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ചെ​ക്ക​ക്കോ​ണം ക​ട്ട​യ്ക്കാ​ൽ മു​ക​ളി​ൽ വീ​ട്ടി​ൽ കു​മാ​റി​നാ​ണ് (50) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ന് ​ക​ര​കു​ളം കെ​ൽ​ട്രോ​ൺ ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ടം.

നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് പ​ഴ​യ ദേ​വി ക​ല്ല്യാ​ണ​മ​ണ്ഡ​പ​ത്തി​നു മു​ന്നി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സു​ഹൃ​ത്തി​നെ കാ​ത്ത് വെ​യി​റ്റിം​ഗ് ഷെ​ഡി​ലി​രി​ക്കു​ക​യാ​യി​രു​ന്ന കു​മാ​റി​ന്‍റെ കാ​ലി​ലേ​ക്കാ​ണ് വാ​ൻ ഇ​ടി​ച്ചു ക​യ​റി​യ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ പേ​രൂ​ർ​ക്ക​ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​കു​ന്നേ​ര​മാ​യ​തി​നാ​ൽ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ൽ നി​റ​യെ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നു. വാ​ൻ നി​യ​ന്ത്ര​ണം വി​ട്ടു വ​രു​ന്ന​ത് ക​ണ്ട ഇ​വ​ർ ഒ​ഴി​ഞ്ഞു മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
Loading...