ന​ബാ​ർ​ഡ് സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി
Saturday, January 13, 2018 2:36 AM IST
കൊ​ല്ലം: കൊ​ല്ല​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ ന​ബാ​ർ​ഡ് സം​ഘം കൊ​ല്ലൂ​ർ​വി​ള സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. എ ​ടി എം, ​ആ​ർ ടി ​ജി എ​സ്, വി​സ പ്രീ​പെ​യ്ഡ് കാ​ർ​ഡ്, സ​ഞ്ച​രി​ക്കു​ന്ന ബാ​ങ്ക്, മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം പ്ര​ശം​സ​നീ​മാ​ണെ​ന്ന് ന​ബാ​ർ​ഡ് എ ​ജി എം ​വി കെ ​ജ​മൂ​ദ പ​റ​ഞ്ഞു. എ ​ജി എം ​ശ​ശി​രേ​ഖ മോ​ഹ​ൻ​രാ​ജ്, ജി​ല്ലാ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ അ​ട​ങ്ങു​ന്ന സം​ഘ​ത്തെ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ൻ​സ​ർ അ​സീ​സ്, സെ​ക്ര​ട്ട​റി സാ​നി​യ പി ​എ​സ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി റി​യാ​സ് എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു.
Loading...