ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ൽ കു​ള​വും ചെ​ക്ക്ഡാ​മു​ക​ളും നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Tuesday, February 13, 2018 10:22 PM IST
കോ​​ട്ട​​യം: ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ​​യി​​ൽ ജ​​ല​​സേ​​ച​​ന വ​​കു​​പ്പി​​ന്‍റെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ പൂ​​ർ​​ത്തി​​യാ​​യ 225 ല​​ക്ഷം ലി​​റ്റ​​ർ സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ള്ള കു​​ള​​വും ചെ​​ക്ക്ഡാ​​മു​​ക​​ളും നാ​​ടി​​നു സ​​മ​​ർ​​പ്പി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ കു​​ള​​ത്തി​​നു​​സ​​മീ​​പം ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ മ​​ന്ത്രി മാ​​ത്യു ടി. ​​തോ​​മ​​സാ​​ണ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച​​ത്. ജ​​ന​​ങ്ങ​​ൾ​​ക്ക് ശു​​ദ്ധ​​മാ​​യ കു​​ടി​​വെ​​ള്ളം ന​​ൽ​​കു​​ന്ന​​ത് ഉ​​റ​​പ്പു വ​​രു​​ത്തു​​ന്ന​​തോ​​ടൊ​​പ്പം ജ​​ല​​സാ​​ക്ഷ​​ര​​ത​​യും ജ​​ല​​സം​​സ്കാ​​ര​​വും ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​ണ് സ​​ർ​​ക്കാ​​ർ മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന​​തെ​​ന്ന് മ​​ന്ത്രി മാ​​ത്യു ടി. ​​തോ​​മ​​സ് പ​​റ​​ഞ്ഞു.

ന​​ദീ​​സം​​ര​​ക്ഷ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ വ​​ൻ ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​മാ​​ണു​​ള്ള​​ത്. ജ​​ലം നാ​​ളേ​​ക്കും വ​​രും ത​​ല​​മു​​റ​​യ്ക്കും ആ​​വ​​ശ്യ​​മാ​​ണെ​​ന്നു​​ള്ള ബോ​​ധ്യം ജ​​ന​​ങ്ങ​​ളി​​ൽ വ​​ന്നു​​തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. ജ​​ല​​സ്രോ​​ത​​സു​​ക​​ളി​​ൽ മാ​​ലി​​ന്യം നി​​ക്ഷേ​​പി​​ക്കു​​ന്ന​​വ​​ർ​​ക്കു​​ള​​ള ശി​​ക്ഷ ന​​ട​​പ്പാ​​ക്കു​​ന്ന​​ത് കാ​​ര്യ​​ക്ഷ​​മ​​മാ​​യി ന​​ട​​പ്പാ​​ക്കു​​മെ​​ന്നും ശി​​ക്ഷ വാ​​ങ്ങാ​​തി​​രി​​ക്കാ​​ൻ ജ​​ന​​ങ്ങ​​ൾ ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

ജ​​ല​​സേ​​ച​​ന പ​​ദ്ധ​​തി​​ക​​ളു​​ടെ ഭ​​ര​​ണാ​​നു​​മ​​തി​​യും സാ​​ങ്കേ​​തി​​കാ​​നു​​മ​​തി​​യും ന​​ൽ​​കു​​ന്ന​​തി​​ലെ കാ​​ല​​താ​​മ​​സം ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ൽ സ​​ർ​​ക്കാ​​ർ പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. കെ.​​എം. മാ​​ണി എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജോ​​സ് കെ. ​​മാ​​ണി എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ജോ​​യി ഏ​​ബ്ര​​ഹാം എം​​പി പാ​​ലാ ആ​​ർ​​ഡി​​ഒ അ​​നി​​ൽ ഉ​​മ്മ​​നു പ​​ദ്ധ​​തി കൈ​​മാ​​റ്റം ന​​ട​​ത്തി.

ജ​​ല​​സേ​​ച​​ന​​വ​​കു​​പ്പ് ചീ​​ഫ് എ​​ൻ​​ജി​​നി​​യ​​ർ കെ.​​എ. ജോ​​ഷി, ദ​​ക്ഷി​​ണ​​മേ​​ഖ​​ല സൂ​​പ്ര​​ണ്ടിം​​ഗ് എ​​ൻ​​ജി​​നി​​യ​​ർ ര​​ണ്‍​ജി പി. ​​കു​​ര്യ​​ൻ, എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ കെ.​​ജെ. ജോ​​ർ​​ജ്, മേ​​ലു​​കാ​​വ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഷീ​​ബാ​​മോ​​ൾ ജോ​​സ​​ഫ്, മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഷേ​​ർ​​ളി സെ​​ബാ​​സ്റ്റ്യ​​ൻ, ത​​ല​​നാ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​തി വി​​ജ​​യ​​ൻ, ക​​ട​​നാ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി മു​​ണ്ട​​നാ​​ട്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ലി​​സി സെ​​ബാ​​സ്റ്റ്യ​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം മ​​റി​​യാ​​മ്മ ഫെ​​ർ​​ണാ​​ണ്ട​​സ്, ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ അ​​ല​​ക്സ് ടി. ​​ജോ​​സ​​ഫ്, സി.​​എം. സു​​രേ​​ഷ്, ടൂ​​റി​​സം ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ബി​​ജു വ​​ർ​​ഗീ​​സ്, ഗ്രീ​​ൻ ടൂ​​റി​​സം പ്രോ​​ജ​​ക്ട് ഓ​​ഫീ​​സ​​ർ ജി​​ജു ജോ​​സ്, എം.​​ടി. കു​​ര്യ​​ൻ, സ​​ണ്ണി മാ​​ത്യു വ​​ട​​ക്കേ​​മു​​ള​​ഞ്ഞ​​നാ​​ൽ, പി.​​കെ. ആ​​ന​​ന്ദ​​ക്കു​​ട്ട​​ൻ, വി​​വി​​ധ രാ​​ഷ്ട്രീ​​യ ക​​ക്ഷി നേ​​താ​​ക്ക​​ൾ എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.
Loading...
Loading...