ചിറക്കര തേന്പ്ര ഏലായിൽ നെൽകൃഷി തുടങ്ങി
Tuesday, February 13, 2018 11:22 PM IST
ചാ​ത്ത​ന്നൂ​ർ:​പാ​ട​മെ​ന്നാ​രാ​ശ്ര​യം പ​ഴ​ങ്ക​ഥ​ക്ക് ന​ല്കാ​തെ പൊ​ന്നു​വി​ള​യി​ക്കാ​ൻ ഗ്ര​ന്ഥ​ശാ​ല​യും ചേ​റി​ലി​റ​ങ്ങി.​ഏ​റം കോ​തേ​രി അ​ക്ഷ​ര ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ​ക്ക​ര തേ​മ്പ്ര ഏ​ല​യി​ൽ ഒ​രേ​ക്ക​ർ ഏ​ലാ​യി​ലാ​ണ് നെ​ൽ​വി​ത്ത് വി​ത​ച്ച​ത്.​

ത​രി​ശു കി​ട​ന്ന നി​ല​മൊ​രു​ക്കി വി​ത്ത് വി​ത​യ്ക്കാ​ൻ ഗ്ര​ന്ഥ​ശാ​ല​യി​ലെ കൂ​ട്ടാ​യ്മ അ​ത്യു​ത്സാ​ഹ​ത്തോ​ടെ​യാ​ണ് മു​ന്നോ​ട്ട് വ​ന്ന​ത്.​കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ആ​ഘോ​ഷ​മാ​ക്കി​യ ച​ട​ങ്ങി​ൽ ജി.​എ​സ്.​ജ​യ​ലാ​ൽ എം.​എ​ൽ.​എ ആ​ദ്യ വി​ത്തെ​റി​ഞ്ഞു.

ചാ​ത്ത​ന്നൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​നി​മ്മി, ചി​റ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജി.​പ്രേ​മച​ന്ദ്ര​നാ​ശാ​ൻ, ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ആ​ർ.​അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി സു​മേ​ഷ് ചാ​ത്ത​ന്നൂ​ർ, സി.​ആ​ർ.​അ​നി​ൽ​കു​മാ​ർ, ഗോ​പി​നാ​ഥ​ൻ​പി​ള​ള, ജ​യ​മോ​ഹ​ന​കു​രു​ക്ക​ൾ, വി.​എ​സ്.​ബി​ജു,രാ​ജു,മി​ഥു​ൻ,രേ​ഖ,വി​മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Loading...