കാ​​റി​​നു തീ ​​പി​​ടി​​ച്ചു
Tuesday, February 13, 2018 11:34 PM IST
ക​​ടു​​ത്തു​​രു​​ത്തി: തീ ​​പി​​ടി​​ച്ചു കാ​​ർ ക​​ത്തി ന​​ശി​​ച്ചു. ക​​ടു​​ത്തു​​രു​​ത്തി കെ ​​എ​​സ് പു​​രം ആ​​ന​​ക്കു​​ഴി​​യി​​ൽ എ.​​ആ​​ർ. റെ​​ജി​​മോ​​ന്‍റെ കാ​​റാ​​ണ് ക​​ത്തി ന​​ശി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 11.45 ഓ​​ടെ​​യാ​​ണ് സം​​ഭ​​വം. റെ​​ജി​​മോ​​ൻ രാ​​വി​​ലെ കാ​​റു​​മാ​​യി കു​​റ​​വി​​ല​​ങ്ങാ​​ട് പോ​​യ ശേ​​ഷം തി​​രി​​കെ വീ​​ട്ടി​​ലെ​​ത്തി കാർ മു​​റ്റ​​ത്ത് പാ​​ർ​​ക്ക് ചെ​​യ്യു​​ന്ന​​തി​​നി​​ട​​യി​​ൽ കാ​​റി​​ന്‍റെ മു​​ൻ ഭാ​​ഗ​​ത്തുനി​​ന്നും പു​​ക ഉ​​യ​​ർ​​ന്നു. ഇ​​തു ക​​ണ്ട റെ​​ജി​​മോ​​ൻ കാ​​ർ ഓ​​ഫ് ചെ​​യ്തു വെ​​ളി​​യി​​ലി​​റ​​ങ്ങി​​യ​​പ്പോ​​ഴേ​​ക്കും തീ ​​പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഓ​​ടി​​കൂ​​ടി​​യ നാ​​ട്ടു​​കാ​​രും റെ​​ജി​​മോ​​നും ചേ​​ർ​​ന്ന് കാ​​റി​​ന്‍റെ ബാ​​റ്റ​​റി ബ​​ന്ധം വി​​ച്ഛേ​​ദി​​ച്ച ശേ​​ഷം തീ​​യ​​ണ​​യ്ക്കു​​ന്ന​​തി​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തി. ഇ​​തി​​നി​​ടെ സ്ഥ​​ല​​ത്തെത്തി​​യ ഫ​​യ​​ർ​​ഫോ​​ഴ്സ് സം​​ഘം തീ ​​പൂ​​ർ​​ണ​​മാ​​യും അ​​ണ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.
Loading...