സംരക്ഷണ ഭിത്തി‍യില്ലാത്ത കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു
Wednesday, February 14, 2018 1:28 AM IST
ആ​ര്യ​നാ​ട്: വീ​ടി​നോ​ടു ചേ​ർ​ന്ന് സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ കാ​ൽ വ​ഴു​തി വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. വി​നോ​ബാ​നി​കേ​ത​ൻ ചെ​ന്പോ​ട്ടു​പാ​റ നാ​ലാം​ക​ല്ല്, റോ​ഡ​രി​ക​ത്തു​വീ​ട്ടി​ൽ മാ​ത്തു​കാ​ണി​യു​ടെ മ​ക​ൻ ത​ങ്ക​പ്പ​ൻ കാ​ണി(60) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30 ന് ​വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് സം​ഭ​വം. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ത​ങ്ക​പ്പ​ൻ കാ​ണി​യെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: സു​രേ​ഷ്കു​മാ​ർ, സി​ന്ധു.
Loading...
Loading...