ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, March 14, 2018 1:15 AM IST
അ​മ​ര​വി​ള: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് കാ​റി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. അ​ന്തി​യൂ​ർ മേ​ലേ​കു​ണ്ട​റ ഷൈ​നി ഭ​വ​നി​ൽ ഷ​ണ്‍​മു​ഖ​നാ​ശാ​രി​യു​ടെ മ​ക​ൻ ഷൈ​ജു (29) ആ​ണ് മ​രി​ച്ച​ത്. വ​ഴി​മു​ക്ക് പ്ലാ​വി​ള റോ​ഡി​ൽ ക​ല്ലൂ​മൂ​ട്ടി​ലാ​യി​രു​ന്നു അ​പ​ക​ടം. ഷൈ​ജു​വി​ന്‍റെ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന സു​ഹൃ​ത്ത് അ​ന​ന്തു​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഷൈ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്നു രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​മെ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സ് പ​റ​ഞ്ഞു. ര​ഞ്ജു​വാ​ണ് ബൈ​ജു​വി​ന്‍റെ ഭാ​ര്യ .