പു​ന​ലൂ​ര്‍-മൂ​വാ​റ്റു​പു​ഴ പാ​ത​യി​ല്‍ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് പ​തി​ന​ഞ്ചോ​ളം പേർക്ക് പരിക്ക്
Tuesday, April 17, 2018 12:07 AM IST
പ​ത്ത​നാ​പു​രം: പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ പാ​ത​യി​ല്‍ അ​ലി​മു​ക്ക് ജം​ഗ്ഷ​ന് സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്വ​കാ​ര്യ ബസും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​തി​ന​ഞ്ചോ​ളം യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു .

ഇന്നലെ വൈ​കുന്നേരം അഞ്ചോടെയായി​രു​ന്നു സം​ഭ​വം. പു​ന​ലൂ​ര്‍ ഡി​പ്പോ​യി​ല്‍ നി​ന്ന് പൊ​ന്‍​കു​ന്ന​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സും പ​ത്ത​നം​ത്തി​ട്ട​യി​ല്‍ നി​ന്നും പു​ന​ലൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത് . മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത് . കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കെ​എ​സ്ആ​ര്‍​ടി​സി പൊ​ന്‍​കു​ന്നം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​നെ​യും (52) പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ​യും പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പ്ര​ധാ​ന പാ​ത​യി​ല്‍ ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പെ​ട്ടു .പു​ന​ലൂ​രി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത് .