മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണം നാ​ടി​നെ ദു:​ഖ​ത്തി​ലാ​ഴ്ത്തി
Tuesday, April 17, 2018 12:07 AM IST
ച​വ​റ: സ​ഹോ​ദ​ര​പു​ത്ര​ൻ​മാ​രാ​യ നി​ർ​ധ​ന മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണം നാ​ടി​നെ ദു:​ഖ​ത്തി​ലാ​ഴ്ത്തി. സ​ഹോ​ദ​ര പു​ത്ര​ന്മാ​രാ​യ ച​വ​റ തെ​ക്കും​ഭാ​ഗം മാ​ലി​ഭാ​ഗം ത​ട​ത്തി​ൽ കി​ഴ​ക്ക​തി​ൽ വി​ജ​യ​ൻ (56), അ​ശോ​ക​ൻ (52) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഒ​രു ഗ്രാ​മ​ത്തെ​യാ​കെ ദു​ഖ​ത്തി​ലാ​ഴ്ത്തി​യ​ത്.
കു​ടും​ബം പു​ല​ർ​ത്താ​നാ​യി വ​ർ​ഷ​ങ്ങ​ളാ​യി ഇ​രു​വ​രും ഒ​രു​മി​ച്ച് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി ജീ​വി​ച്ച ഇ​വ​രു​ടെ അ​വ​സാ​ന​വും ഒ​രു​മി​ച്ച് ത​ന്നെ​യാ​കു​ക​യാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി പ​ണി​ക്ക​ർ​ക്ക​ട​വ് കാ​യ​ലി​ൽ നി​ന്നും മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ ശേ​ഷം ക​വ​റു​ക​ളി​ലാ​ക്കി​യ മ​ത്സ്യ​വു​മാ​യി നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ലേ​ക്ക് വി​ൽ​പ്പ​ന​യ്ക്കാ​യി പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ഇ​വ​ർ മ​രി​ക്കു​ന്ന​ത്.
ദേ​ശീ​യ പാ​ത​യി​ൽ ചീ​ലാ​ന്തി മു​ക്കി​ന് വ​ട​ക്ക് വ​ശ​ത്താ​യി സ്കൂ​ട്ട​ർ മ​ര​ത്തി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദി​വ​സ​വും വൈ​കു​ന്നേ​രം ഒ​രു​മി​ച്ച് പ​ണി​ക്ക​ർ​ക​ട​വ് കാ​യ​ലി​ൽ എ​ത്തി മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ ശേ​ഷം പു​ല​ർ​ച്ചെ നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ലെ​ത്തി​ച്ച് ലേ​ല​ത്തി​ൽ വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. സാ​മ്പ​ത്തി​ക​മാ​യി ഏ​റെ പി​ന്നി​ൽ നി​ൽ​ക്കു​ന്ന ഇ​വ​രു​ടെ ജീ​വി​തം ദാ​രി​ദ്രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മ​രി​ച്ച അ​ശോ​ക​ൻ തെ​ക്കും​ഭാ​ഗം വ​ട​ക്കു​വി​ള ജം​ങ്ഷ​നി​ൽ കു​ടും​ബ​വു​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​ള്ള വി​ജ​യ​ൻ മൂ​ന്ന് സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് കു​ടും​ബ​വു​മൊ​ത്ത് ക​ഴി​ഞ്ഞു വ​ന്ന​ത്. ഇ​രു​വ​രു​ടേ​യും മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ് നി​ര​വ​ധി​പേ​രാ​ണ് മൃ​ത​ദേ​ഹം കാ​ണാ​നാ​യി വീ​ടു​ക​ളി​ലേ​ക്കെ​ത്തി​യ​ത്. കു​ടും​ബ​ങ്ങ​ളു​ടെ അ​ത്താ​ണി​യാ​യ ഗൃ​ഹ​നാ​ഥ​ൻ​മാ​രു​ടെ ചേ​ത​ന​യ​റ്റ ശ​രീ​രം ക​ണ്ട് കു​ടും​ബാ​ഗ​ങ്ങ​ളു​ടേ​യും ബ​ന്ധു​ക്ക​ളു​ടേ​യും അ​ല​മു​റ​യി​ട്ട ക​ര​ച്ചി​ൽ മ​റ്റു​ള്ള​വ​രേ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി.