വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ തി​​രു​​നാ​​ൾ ഇ​​ന്നു കൊ​​ടി​​യേ​​റും
Tuesday, April 17, 2018 12:20 AM IST
കോ​​ട്ട​​യം: നാ​​ഗ​​ന്പ​​ടം വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ 13 ദി​​വ​​സ​​ത്തെ നൊ​​വേ​​ന തി​​രു​​നാ​​ളി​​നു ഇ​​ന്നു കൊ​​ടി​​യേ​​റും. ഇ​​ന്നു പു​​ല​​ർ​​ച്ചെ പാ​​ദു​​വ​​യി​​ൽ നി​​ന്നു​​മെ​​ത്തി​​ച്ച വി​​ശു​​ദ്ധ​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം റെ​​ക്്ട​​ർ മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തു​​ങ്ക​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. തു​​ട​​ർ​​ന്നു വൈ​​ദി​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്രാ​​രം​​ഭ പ്രാ​​ർ​​ഥ​​ന. രാ​​വി​​ലെ ആ​​റി​​നും എ​​ട്ടി​​നും 10നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, ആ​​രാ​​ധ​​ന എ​​ന്നി​​വ ന​​ട​​ക്കും.
11.45നു ​​വി​​ജ​​യ​​പു​​രം ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ൽ തി​​രു​​നാ​​ൾ പ​​താ​​ക ഉ​​യ​​ർ​​ത്തും. തു​​ട​​ർ​​ന്ന് 12നും ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന, ആ​​രാ​​ധ​​ന. തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ 10നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, നൊ​​വേ​​ന, ആ​​രാ​​ധ​​ന എ​​ന്നി​​വ ന​​ട​​ത്തും. 29നു ​​തി​​രു​​നാ​​ൾ സ​​മാ​​പി​​ക്കും.
Loading...