തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ തുറന്നപ്പോൾ ചാകരക്കൊയ്ത്ത്
Tuesday, April 17, 2018 12:20 AM IST
കു​മ​ര​കം: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. കു​തി​ച്ചെ​ത്തിയ വെ​ള്ള​ത്തി​ൽ ചെ​റു​തോ​ടു​ക​ളി​ലും മ​ത്സ്യ​ചാ​ക​ര. ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ നാ​ട്ടു​കാ​ർ വ​ല​യും, കു​ടും ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ച്ചു. രാ​ത്രി ക​ര​യി​ൽ പി​ടി​ച്ചി​ട്ട മീ​നു​ക​ൾ​ക്കൊ​പ്പം തു​ള്ളി​ച്ചാ​ടി കു​ട​ക​ൾ നി​റ​ക്കു​ന്ന​തി​നൊ​ടു​വി​ൽ ഇ​ന്ന​ലെ നേ​രം പു​ല​ർ​ന്ന​ത് അ​റി​ഞ്ഞി​ല്ല. നാ​ലു​മാ​സ​മാ​യി അ​ട​ഞ്ഞു കി​ട​ന്ന ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ന്പ​ത് എ​ണ്ണം തു​റ​ന്നു. ബാ​ക്കി പ​തി​മൂ​ന്നു ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന ജോ​ലി ഇ​ന്ന് പൂ​ർ​ത്തി​യാ​കും. ബ​ണ്ടി​ന്‍റെ വ​ട​ക്കു​വ​ശ​ത്ത് ഒ​ര​ടി ഉ​യ​ര​ത്തി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു നി​ന്ന​തി​നാ​ൽ ബ​ണ്ട് തു​റ​ന്ന​തോ​ടെ തെ​ക്കു​വ​ശ​ത്തേ​ക്ക് ശ​ക്ത​മാ​യ ഒ​ഴു​ക്കാ​യി​രു​ന്നു. വ​ട​ക്കു​വ​ശ​ത്തു​നി​ന്നും ഉ​പ്പു​വെ​ള്ള​ത്തോ​ടൊ​പ്പം കു​ത്തൊ​ഴു​ക്കി​ൽ മ​ത്സ്യ​ങ്ങ​ൾ ഉ​ൾ​നാ​ട​ൻ തോ​ടു​ക​ളി​ലെ​ത്തി​യ​താ​ണ് നാ​ട്ടു​കാ​ർ​ക്ക് ചാ​ക​ര​യാ​യ​ത്. നാ​ലു​മാ​സ​മാ​യി ഉ​ണ​ങ്ങി​വ​ര​ണ്ടു കി​ട​ന്ന ചെ​റു​തോ​ടു​ക​ൾ​ക്കു പോ​ലും ന​വ​ജീ​വ​ൻ കൈ​വ​ന്നു.
കൊ​യ്ത്തു ക​ഴി​ഞ്ഞ് ഉ​ണ​ങ്ങി കി​ട​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ പു​റ​മ​ട​വെ​ച്ചും, തു​ന്പു തു​റ​ന്നും വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​വ​ഴി കു​തി​ച്ചെ​ത്തി​യ വെ​ള്ള​പാ​ച്ചി​ലി​ൽ വ​ല​വീ​ശി​യും, കു​ടു​ക​ൾ വ​ച്ചു​മാ​ണ് നാ​ട്ടു​കാ​ർ മ​ത്സ്യ​ബ​ന്ധ​നം
ന​ട​ത്തി​യ​ത്. രാ​വും പ​ക​ലും മീ​ൻ​പി​ടു​ത്തം തു​ട​രു​ക​യാ​ണ്. പി​ടി​ച്ച വ​യ​ന്പ്, പ​ള്ള​ത്തി, കു​റു​വ പ​ര​ൽ, കു​രി എ​ന്നി​വ​യാ​യി​രു​ന്നു ചെ​റു മ​ത്സ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന ഇ​ന​ങ്ങ​ൾ. വ്യാ​പാ​രി​ക​ൾ ഇ​വ ശേ​ഖ​രി​ച്ച് മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്തി​ച്ചു.