ക​ൺനി​റ​യെ കൺമണിയെ കാ​ണും​മു​ന്പേ കൃ​ഷ്ണ​കു​മാ​റി​ന് ദാ​രു​ണാ​ന്ത്യം
Tuesday, April 17, 2018 12:48 AM IST
നേ​മം : കു​ഞ്ഞി​നെ ക​ണ്ട് ആ​ഹ്ലാ​ദം തീ​രും മു​ന്പേ കൃ​ഷ്ണ​കു​മാ​റി​ന് ദാ​രു​ണാ​ന്ത്യം. കു​ഞ്ഞ് പി​റ​ന്ന​ത​റി​ഞ്ഞ് കാ​ണു​വാ​നാ​യി സ​ന്തോ​ഷ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ കൃ​ഷ്ണ​കു​മാ​റി​നെ​യാ​ണ് ഭാ​ര്യാ പി​താ​വ് കു​ത്തി​യ​ത്.
പ​രി​ക്കേ​റ്റ കൃ​ഷ്ണ​കു​മാ​ർ പി​ന്നീ​ട് മ​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലാ​യി​ലാ​യി​രു​ന്നു കൃ​ഷ്ണ​കു​മാ​റി​ന്‍റെ​യും അ​ലീ​ന​യു​ടെ​യും വി​വാ​ഹം. ജ​നു​വ​രി​യി​ൽ അ​ലീ​ന​യെ പ്ര​സ​വ​ത്തി​നാ​യി വീ​ട്ടു​കാ​ർ കൂ​ട്ടി കൊ​ണ്ടു​പോ​യി​രു​ന്നു. വീ​ട്ടി​ലെ പി​ണ​ക്ക​ങ്ങ​ൾ കാ​ര​ണം ആ​ശു​പ​ത്രി​യി​ൽ വ​ര​രു​തെ​ന്ന് കൃ​ഷ്ണ​കു​മാ​റി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് പോ​ക​രു​തെ​ന്ന വി​ല​ക്ക് വ​ക​വ​യ്ക്കാ​തെ​യാ​ണ് കൃ​ഷ്ണ​കു​മാ​ർ സു​ഹൃ​ത്തി​നോ​ടൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് പോ​യ​തെ​ന്ന് പി​താ​വ് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
മ​ര​ണ വാ​ർ​ത്ത അ​റി​ഞ്ഞ് കൃ​ഷ്ണ​കു​മാ​റി​ന്‍റെ മൂ​ക​ളൂ​ർ​മൂ​ല​യി​ലെ വീ​ട്ടി​ൽ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ഓ​ടി​യെ​ത്തി. നാ​ട്ടി​ലും വീ​ട്ടി​ലും ജോ​ലി സ്ഥ​ല​ത്തും എ​ല്ലാ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു കൃ​ഷ്ണ​കു​മാ​റെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​ത്ത് വ​ർ​ഷ​മാ​യി സെ​ക്ര​ട്ട​റി​യേ​റ്റി​ലെ സ​ഹ​ക​ര​ണ വി​ഭാ​ഗ​ത്തി​ലെ ഡ്രൈ​വ​റാ​ണ് കൃ​ഷ്ണ​കു​മാ​ർ. മ​ര​ണ വി​വ​രം അ​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലും കൃ​ഷ്ണ​കു​മ​റി​ന്‍റെ വീ​ട്ടി​ലും നി​ര​വ​ധി​പേ​രാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. മൃ​ത​ദേ​ഹം ശാ​ന്തി​ക​വാ​ട​ത്തി​ൽ സം​സ്ക​രി​ച്ചു.
Loading...