ലോ​ഗോ​സ് ബൈ​ബി​ൾ ക്വി​സ്; മൊ​ബൈ​ൽ ആ​പ്പ് പുറത്തിറക്കി
Tuesday, April 17, 2018 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ഗോ​സ് ബൈ​ബി​ൾ ക്വി​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ മ​ത്സ​ര​ത്തി​ന് ഒരു ങ്ങുന്നതിനു മൊബൈൽ ആപ്പ് പുറത്തിറക്കി. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ബൈ​ബി​ൾ ക​മ്മീ​ഷ​നും മീ​ഡി​യ ക​മ്മീ​ഷ​നും സം​യു​ക്ത​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ആ​വി​ഷ്ക​രി​ച്ച മൊ​ബൈ​ൽ ആ​പ്പാണ് പ​രി​ഷ്ക​രി​ച്ച് വീ​ണ്ടും പു​റ​ത്തി​റ​ക്കിയത്. അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം ആ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
അ​ജ​പാ​ന​ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ർ ഫാ.​ലോ​റ​ൻ​സ് കു​ലാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന യോ​ഗ​ത്തി​ൽ ഫാ. ​മു​ത്ത​പ്പ​ൻ അ​പ്പോ​ലി, ഫാ. ​ദീ​പ​ക് ആ​ന്‍റോ, എ​ഫ്. സി​ൽ​വ​ദാ​സ്, സു​ശീ​ല ലോ​പ്പ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ലോ​ഗോ​സ് ബൈ​ബി​ൾ ആ​പ്പ് വി​ക​സി​പ്പി​ച്ച ആ​ൻ​സ​ണ്‍, പ്ര​ദീ​പ്, ഷാ​ജി, നെ​വി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​പ്പ് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​കും.