ഏ​ഴാ​നി​ക്കൂ​ട്ട​ത്ത് വാ​ഹ​നാ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു
Tuesday, May 15, 2018 10:44 PM IST
ചീ​നി​ക്കു​ഴി: തൊ​ടു​പു​ഴ - പാ​റ​മ​ട റോ​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഏ​ഴാ​നി​ക്കൂ​ട്ട​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഇ​രു​വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു.
അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വി​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. ഒ​രു​വ​ർ​ഷം മു​ന്പ് ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി ഇ​വി​ടെ റോ​ഡ് കു​ണ്ടും​കു​ഴി​യു​മാ​യി മാ​റി​യി​രു​ന്നു.
വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യെ​ങ്കി​ലും ത​ക​ർ​ന്ന റോ​ഡ് പു​ന​രു​ദ്ധ​രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ത​ക​ർ​ന്ന റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
Loading...