ഭാ​ര്യാ​വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കി​വി​ട്ട രോ​ഗി​യാ​യ പ്ര​വാ​സി​ക്ക് ഗാ​ന്ധി​ഭ​വ​നി​ൽ അ​ഭ​യം
Tuesday, May 15, 2018 11:14 PM IST
അ​ഞ്ച​ൽ: ഭാ​ര്യ വി​ട്ടി​ൽ നി​ന്നും ഇ​റ​ക്കി​വി​ട്ട രോ​ഗി​യാ​യ പ്ര​വാ​സി​ക്ക് ഗാ​ന്ധി​ഭ​വ​നി​ൽ അ​ഭ​യം. അ​റ​യ്ക്ക​ൽ വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ സു​ധീ​ന്ദ്ര​ൻ (55)നെ ​ആ​ണ് അ​ഞ്ച​ൽ പോ​ലി​സ് ഗാ​ന്ധി​ഭ​വ​നി​ൽ എ​ത്തി​ച്ച​ത്. ഇ​രു​പ​ത് വ​ർ​ഷം ഗ​ൾ​ഫി​ൽ ആ​യി​രു​ന്ന സു​ധീ​ന്ദ്ര​ൻ നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം അ​സു​ഖ​ബാ​ധി​ത​നാ​യി .
ഗ​ൾ​ഫി​ൽ ആ​യി​രു​ന്ന സ​മ​യം ലോ​ൺ എ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന മു​ക്തി​യാ​റി​ന്‍റെ മ​റ​വി​ൽ നാ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​തി​ന​ഞ്ച് സെ​ന്‍റ് സ്ഥ​ല​വും വീ​ടും വി​റ്റ് ല​ക്ഷ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി. കൂ​ടാ​തെ പ​ണ​മാ​യി ല​ക്ഷ​ങ്ങ​ളും. അ​ടു​ത്തി​ടെ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​വും സ്ട്രോ​ക്കും പി​ടി​പെ​ട്ട​തോ​ടെ ആ​ണ് ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും അ​ന​ഭി​മ​ത​നാ​യ​ത​ത്രെ.
അ​സു​ഖ​ത്തെ തു​ട​ർ​ന്ന് സം​സാ​ര​ശേ​ഷി ന​ഷ്ട​മാ​യ നി​ല​യി​ലാ​യ സു​ധീ​ന്ദ്ര​നെ ഓ​ട്ടോ​യി​ൽ ക​യ​റ്റി ത​ടി​ക്കാ​ടു​ള്ള ഒ​രു ബ​ന്ധു​വി​ടി​ന് സ​മീ​പം ഇ​റ​ക്കി വി​ട്ടു. നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ഇ​യാ​ളെ അ​ഞ്ച​ൽ പോ​ലീ​സി​ൽ എ​ത്തി​ക്കു​ക​യും എ​സ്ഐ പി.​എ​സ് രാ​ജേ​ഷ് സു​ധീ​ന്ദ്ര​ന്‍റെ ഭാ​ര്യ അ​ജി​ത​കു​മാ​രി​യെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി ഏ​ൽ​പ്പി​ച്ച് വി​ടു​ക​യും​ചെ​യ്തു. ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഓ​ട്ടോ​യി​ൽ ക​യ​റ്റി വീ​ണ്ടും വ​ഴി​യി​ൽ ഇ​റ​ക്കി വി​ടാ​ൻ ശ്ര​മി​ച്ചു.
ഇ​ത് എ​തി​ർ​ത്ത ഓ​ട്ടോ ഡ്രൈ​വ​റും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പോ​ലീ​സി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക ആ​യി​രു​ന്നു. പോ​ലി​സ് വീ​ണ്ടും ഭാ​ര്യ​യെ വി​ളി​ച്ച് ഏ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ർ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​റ്റ് മ​ർ​ഗ​ങ്ങ​ളി​ല്ലാ​തെ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ എ​ത്തി​ക്കു​ക ആ​യി​രു​ന്നു.
Loading...