രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി
Tuesday, May 15, 2018 11:14 PM IST
കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​യി​ല്‍ നി​ന്നും വാ​വ​സു​രേ​ഷ് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ഇ​തോ​ടെ ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ വാ​വ സു​രേ​ഷ് കീ​ഴ​ട​ക്കു​ന്ന രാ​ജ​വെ​മ്പാ​ല​ക​ളു​ടെ എ​ണ്ണം 140 ആ​യി.
കു​ള​ത്തു​പ്പു​ഴ അ​ന്‍​പ​തേ​ക്ക​റി​ല്‍ നി​ന്നു​മാ​ണ് ്‍ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ഞ്ചോ​ടെ​യാ​ണ് അ​ന്‍​പ​തേ​ക്ക​ര്‍ സ്വ​ദേ​ശി അ​നി​ല്‍​കു​മാ​റി​ന്‍റെ വീ​ടി​ന് സ​മീ​പം രാ​ജ​വെ​മ്പാ​ല​യെ ക​ണ്ട​ത്. ഉ​ട​ന്‍ ത​ന്നെ വി​വ​രം വ​ന​പ​ല​ക​രെ​യും വാ​വ സു​രേ​ഷി​നെ​യും അ​റി​യി​ച്ചു.
മൂ​ന്നു വ​യ​സും 12 അ​ടി​യോ​ളം നീ​ള​വു​മു​ള്ള പെ​ണ്‍ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി വ​ന​പാ​ല​ക​രെ ഏ​ല്‍​പ്പി​ച്ചു. എ​ന്നാ​ല്‍ വ​ന​പാ​ല​ക​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം വാ​വ സു​രേ​ഷ് ത​ന്നെ ഇ​തി​നെ ഉ​ള്‍​വ​ന​ത്തി​ല്‍ തു​റ​ന്നു​വി​ട്ടു.
Loading...