വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Wednesday, May 16, 2018 12:05 AM IST
അ​മ്പ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തോ​ട്ട​പ്പ​ള്ളി ചി​റ​യി​ല്‍ മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്‍റെ മ​ക​ന്‍ ഹ​നീ​ഷ് (23) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 23ന് ​പു​ല​ര്‍ച്ചെ ഒ​റ്റ​പ്പ​ന ഭാ​ഗ​ത്തു​കൂ​ടി ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ഹ​നീ​ഷി​നെ ഇ​ന്നോ​വ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഗു​രു​ത​രാ​വ​സ്ഥ​യെ തു​ട​ര്‍ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍ച്ചെ മൂ​ന്നോ​ടെ മ​രി​ച്ചു.

മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം തോ​ട്ട​പ്പ​ള്ളി ഒ​റ്റ​പ്പ​ന ജു​മാ മ​സ്ജി​ദ് ഖ​ബ​റി​സ്ഥാ​നി​ല്‍ ക​ബ​റ​ട​ക്കും. അമ്മ: മാ​ജി​ദ. സ​ഹോ​ദ​രി: ഹ​നീ​ഷ.
Loading...