ഏ​​റ്റു​​മാ​​നൂ​​രി​​ൽ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സും ലോ​​റി​​യും കൂ​​ട്ടി​​യി​​ടി​​ച്ച് എ​​ട്ടു പേ​​ർ​​ക്ക് പ​​രി​​ക്ക്
Wednesday, May 16, 2018 12:14 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: കെ​​എ​​സ്ആ​​ർ​​ടി​​സി സൂ​​പ്പ​​ർ​​ഫാ​​സ്റ്റ് ബ​​സും ലോ​​റി​​യും കൂ​​ട്ടി​​യി​​ടി​​ച്ച് ക​​ണ്ട​​ക്ട​​ർ ഉ​​ൾ​​പ്പെ​​ടെ എ​​ട്ടു​​പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. പ​​രി​​ക്കേ​​റ്റ​​വ​​രെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 5.30ന് ​​വൈ​​ക്കം റോ​​ഡി​​ൽ ത​​വ​​ള​​ക്കു​​ഴി ജം​​ഗ്ഷ​​നി​​ലാ​​ണ് സം​​ഭ​​വം.
കാ​​സ​​ർ​​ഗോ​​ഡു നി​​ന്ന് കോ​​ട്ട​​യ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് അ​​തേ ദി​​ശ​​യി​​ൽ പോ​​കു​​ക​​യാ​​യി​​രു​​ന്ന ലോ​​റി​​ക്ക് പി​​ന്നി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ടാ​​ർ മി​​ക്സിം​​ഗ് യൂ​​ണി​​റ്റു​​മാ​​യി പോ​​കു​​ക​​യാ​​യി​​രു​​ന്ന ലോ​​റി​​യാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ പെ​​ട്ട​​ത്. ബ​​സി​​ന്‍റെ മു​​ൻ​​ഭാ​​ഗം പാ​​ടേ ത​​ക​​ർ​​ന്നു. കാ​​സ​​ർ​​ഗോ​​ഡ് ഡി​​പ്പോ​​യി​​ലെ ബ​​സാ​​ണി​​ത്. ബ​​സി​​ൽ യാ​​ത്ര​​ക്കാ​​ർ കു​​റ​​വാ​​യി​​രു​​ന്ന​​ത് അ​​പ​​ക​​ട​​ത്തി​​ന്‍റെ തീ​​വ്ര​​ത കു​​റ​​ച്ചു.
ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് പ​​രി​​ക്കേ​​റ്റ എ​​ട്ടു​​പേ​​രെ​​യും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു.
ക​​ണ്ട​​ക്ട​​ർ ക​​ണ്ണൂ​​ർ അ​​ര​​ങ്ക് കാ​​രി​​ക്കു​​ള​​ത്തി​​ൽ കെ.​​യു. ബാ​​ബു(47)​​വി​​ന്‍റെ കാ​​ലി​​ന് ഒ​​ടി​​വു​​ണ്ട്. മ​​റ്റാ​​രു​​ടെ​​യും പ​​രി​​ക്ക് സാ​​ര​​മു​​ള്ള​​ത​​ല്ല. ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി ബ​​സ് റോ​​ഡി​​ൽ നി​​ന്നും മാ​​റ്റി​​യി​​ടാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ന​​ട​​ന്നി​​ല്ല. എ​​ട്ടോ​​ടെ കെ​​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ മെ​​ക്കാ​​നി​​ക്ക​​ൽ വി​​ഭാ​​ഗം എ​​ത്തി​​യാ​​ണ് ബ​​സ് മാ​​റ്റി​​യ​​ത്.
തി​​രു​​വ​​ന​​ന്ത​​പു​​രം ചി​​ന്തു ഭ​​വ​​നം പ്രേം​​രാ​​ജി​​ന്‍റെ മ​​ക​​ൻ മി​​ഥു​​ൻ രാ​​ജ് (21), സു​​ൽ​​ത്താ​​ൻ ബ​​ത്തേ​​രി ന​​ന്പ്യാ​​ർ​​കു​​ന്ന് വ​​ട​​ശേ​​രി മോ​​ഹ​​ൻ​​ദാ​​സി​​ന്‍റെ മ​​ക​​ൾ അ​​രു​​ണി​​മ (23), ആ​​ല​​പ്പു​​ഴ ചെ​​ന്നി​​ത്ത​​ല ക​​ള​​ത്തൂ​​രാ​​ൻ പ​​റ​​ന്പി​​ൽ ബാ​​ല​​മു​​ര​​ളീ​​കൃ​​ഷ്ണ​​ൻ (57), പാ​​ല​​ക്കാ​​ട് കാ​​റ​​ൽ​​മ​​ണ്ണ പ​​ല്ല​​വി​​യി​​ൽ ജ​​യ​​ച​​ന്ദ്ര​​ൻ ബാ​​ബു​​വി​​ന്‍റെ മ​​ക​​ൻ ഗോ​​പീ​​ച​​ന്ദ് (23), തി​​രു​​വ​​ല്ല ചാ​​ത്ത​​ങ്ക​​രി മ​​ണ​​പ്പു​​റ​​ത്ത് സു​​ഭാ​​ഷി​​ന്‍റെ ഭാ​​ര്യ ഷി​​നി (40), തി​​രു​​വ​​ല്ല ക​​ല്ലു​​ങ്ക​​ൽ പ്ര​​ദീ​​പ് ഭ​​വ​​ന​​ത്തി​​ൽ ദി​​നേ​​ശി​​ന്‍റെ ഭാ​​ര്യ പ്ര​​ഭ ( 36 ), മ​​ക​​ൾ ആ​​രാ​​ധ്യ (നാ​​ല്) എ​​ന്നി​​വ​​രെ​​യാ​​ണ് ക​​ണ്ട​​ക്ട​​ർ ബാ​​ബു​​വി​​ന് പു​​റ​​മേ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്.