ഇ​​ട്ടൂ​​പ്പി​​ന്‍റെ പാ​​ട​​ത്ത് ‘ചാ​​ക​​ര​​ക്കൊ​​യ്ത്ത് ’
Wednesday, May 16, 2018 12:14 AM IST
കു​​മ​​ര​​കം: നെ​​ൽ​​കൃ​​ഷി ന​​ഷ്ട​​ത്തി​​ൽ നി​​ന്നും ന​​ഷ്ട​​ത്തി​​ലേ​​ക്കാ​​യി ക​​ർ​​ഷ​​ക​​ർ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ​​പ്പോ​​ൾ കാ​​ർ​​ഷി​​ക കേ​​ര​​ള​​ത്തി​​ന്‍റെ പ​​രി​​ണാ​​മ​​ത്തി​​നു വി​​ത്തു​​പാ​​കി​​യ കെ.ജി. പ​​ദ്മ​​കു​​മാ​​ർ എ​​ന്ന ശാ​​സ്ത്ര​​ജ്ഞ​​ൻ ആ​​വി​​ഷ്ക​​രി​​ച്ച ഒ​​രു നെ​​ല്ലും ഒ​​രു മീ​​നും പ​​ദ്ധ​​തി കാ​​ൽ നൂ​​റ്റാ​​ണ്ട് വി​​ജ​​യ​​ക​​ര​​മാ​​യി പി​​ന്നി​​ട്ടു. പ​​ദ്ധ​​തി കു​​മ​​ര​​കം കാ​​ർ​​ഷി​​ക ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ത്തി​​ന്‍റെ പാ​​ട​​ത്തു നി​​ന്നു കു​​ട്ട​​നാ​​ട്ടി​​ലെ പാ​​ട​​ത്തേ​​ക്കു പ​​റി​​ച്ചു ന​​ട്ട മ​​ന്ദി​​ര​​ത്തി​​ൽ ജോ​​യി ഇ​​ട്ടൂ​​പ്പി​​ന്‍റെ പാ​​ട​​ത്ത് 25-ാം വാ​​ർ​​ഷി​​ക​​ത്തി​​ൽ മ​​ത്സ്യ വി​​ള​​വെ​​ടു​​പ്പ് ന​​ട​​ത്തി. ഒ​​രു നെ​​ല്ലും ഒ​​രു മീ​​നും പ​​ദ്ധ​​തി കു​​ട്ട​​നാ​​ട്ടി​​ൽ പ്ര​​ച​​രി​​പ്പി​​ക്കാ​​ൻ പ്ര​​ചോ​​ദ​​ന​​മാ​​യ മ​​ന്ദി​​ര​​ത്തി​​ൽ ജോ​​യി ഇ​​ട്ടൂ​​പ്പി​​ന്‍റെ കൃ​​ഷി​​രീ​​തി ക​​ണ്ട​​റി​​ഞ്ഞും കേ​​ട്ട​​റി​​ഞ്ഞും ഇ​​പ്പോ​​ൾ “ഇ​​ട്ടൂ​​പ്പ് മോ​​ഡ​​ൽ’’ എ​​ന്നാ​​ണ് ഒ​​രു നെ​​ല്ലും ഒ​​രു മീ​​നും പ​​ദ്ധ​​തി അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. 1993-ൽ ​​ത​​ന്‍റെ 48-ാം വ​​യ​​സി​​ലാ​​ണു പ​​ടി​​ഞ്ഞാ​​റേ പ​​ഴ​​യ കാ​​യ​​ലി​​ലെ 20 ഏ​​ക്ക​​റി​​ൽ ആ​​ദ്യ​​മാ​​യി ഒ​​രു നെ​​ല്ലും ഒ​​രു മീ​​നും പ​​ദ്ധ​​തി പ​​രീ​​ക്ഷി​​ച്ച​​ത്. മ​​ത്സ്യം വ​​ള​​ർ​​ത്തി​​യ പാ​​ട​​ത്ത് മ​​ത്സ്യ അ​​വ​​ശി​​ഷ്ട​​ങ്ങ​​ളും ജൈ​​വ​​വ​​ള​​ങ്ങ​​ളും നെ​​ൽ​​കൃ​​ഷി​​ക്ക് ഏ​​റെ ഗു​​ണം ചെ​​യ്യു​​മെ​​ന്ന് അ​​നു​​ഭ​​വി​​ച്ച​​റി​​ഞ്ഞ​​തോ​​ടെ മു​​ട​​ക്കം കൂ​​ടാ​​തെ എ​​ല്ലാ വ​​ർ​​ഷ​​വും ഈ ​​കൃ​​ഷി രീ​​തി തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു. ക​​ട്‌​​ല, രോ​​ഹു, ഗ്രാ​​സ്,കാ​​ർ​​പ്പ്, തി​​ലാ​​പ്പി​​യ, തു​​ട​​ങ്ങി​​യ മ​​ത്സ്യ​​ങ്ങ​​ളാ​​ണ് വ​​ർ​​ഷ​​ങ്ങ​​ളാ​​യി കൃ​​ഷി ചെ​​യ്തു​​വ​​രു​​ന്ന​​ത്. ആ​​വ​​ശ്യ​​ത്തി​​നു മീ​​ൻ കു​​ഞ്ഞു​​ങ്ങ​​ളെ ല​​ഭി​​ക്കാ​​ത്ത​​തും കൃ​​ഷി വ​​കു​​പ്പ് സ​​ബ്സി​​ഡി നി​​ര​​ക്കി​​ൽ തീ​​റ്റ ല​​ഭ്യ​​മാ​​ക്കാ​​ത്ത​​തു​​മാ​​ണ് ഇ​​പ്പോ​​ൾ നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി​​യെ​​ന്ന് ജോ​​യി ഇ​​ട്ടൂ​​പ്പ് പ​​റ​​ഞ്ഞു. 1993-ൽ ​​ബ്ലോ​​ക്കു ത​​ല ക​​ന്നു​​കാ​​ലി പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​ന​​വും 2003-ലെ ​​കാ​​ർ​​ഷി​​കോ​​ത്സ​​വ​​ത്തി​​ൽ ബ്ലോ​​ക്കു ത​​ല​​ത്തി​​ൽ മി​​ക​​ച്ച ക​​ർ​​ഷ​​ക അ​​വാ​​ർ​​ഡും 2011-ൽ ​​സം​​സ്ഥാ​​ന മ​​ത്സ്യ​​കൃ​​ഷി അ​​വാ​​ർ​​ഡും നേ​​ടി​​യ മ​​ന്ദി​​ര​​ത്തി​​ൽ ജോ​​യി ഇ​​ട്ടൂ​​പ്പ് ക​​ർ​​ഷ​​ക മേ​​ഖ​​ല​​യ്ക്കു മാ​​തൃ​​ക​​യും മാ​​ർ​​ഗ​​ദ​​ർ​​ശി​​യു​​മാ​​ണ്. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30 നു ​​ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബീ​​നാ ബി​​നു, കാ​​ർ​​ഷി​​ക ഗ​​വേ​​ഷ​​ണ കേ​​ന്ദ്രം മു​​ൻ മേ​​ധാ​​വി ഡോ. ​​കെ.​​ജി. പ​​ദ്മ​​കു​​മാ​​ർ കെ​​വി​​കെ മേ​​ധാ​​വി ഡോ. ​​ജി. ജ​​യ​​ല​​ക്ഷ്മി, ആ​​ർ​​എ​​ആ​​ർ​​എ​​സ് അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്‌​​ട​​ർ കെ.​​ഗീ​​ത എ​​ന്നി​​വ​​ർ സം​​യു​​ക്ത​​മാ​​യി മ​​ത്സ്യ​​കൃ​​ഷി വി​​ള​​വെ​​ടു​​പ്പ് ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തി.​​ കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​​പി. സ​​ലി​​മോ​​ൻ, കു​​മ​​ര​​കം കൃ​​ഷിഓ​​ഫി​​സ​​ർ റോ​​ണിവ​​ർ​​ഗീ​​സ്,ഡോ.​​മാ​​ഗി ജോ​​ണ്‍, 2298 സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് എ.​​വി. തോ​​മ​​സ്, ജി​​ല്ലാ ഫി​​ഷ​​റീ​​സ് വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ തു​​ട​​ങ്ങി​​യ​​വ​​രും ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.