പ്ര​ഫ. ഇ.​സി.​ജി. സു​ദ​ർ​ശ​ൻ അ​നു​സ്മ​ര​ണം
Wednesday, May 16, 2018 12:14 AM IST
കോ​ട്ട​യം: സി​എം​എ​സ് കോ​ള​ജ് ഭൗ​തി​ക​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ഫ. ഇ.​സി.​ജി. സു​ദ​ർ​ശ​ൻ അ​നു​സ്മ​ര​ണം നാ​ളെ പ​ത്തി​നു ഗ്രേ​റ്റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. ദീ​ർ​ഘ​കാ​ലം പ്ര​ഫ. സു​ദ​ർ​ശ​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച പ്ര​ഫ. ശീ​നി​വാ​സ റാ​വ് മു​ഖ്യ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കൊ​ച്ചി​ൻ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ്ചാ​ൻ​സ​ല​ർ പ്ര​ഫ. കെ. ​ബാ​ബു ജോ​സ​ഫും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​ഫ. ഇ.​സി.​ജി. സു​ദ​ർ​ശ​ന്‍റെ സ​ഹ​പാ​ഠി​ക​ൾ, അ​ധ്യാ​പ​ക​ർ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, ശാ​സ്ത്ര​സ്നേ​ഹി​ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കും.

മി​​നി​​ലോ​​റി​​യി​​ൽ സ്കൂ​​ട്ട​​റി​​ടി​​ച്ച് ഒ​​രാ​​ൾ​​ക്കു പ​​രി​​ക്ക്

ചി​​ങ്ങ​​വ​​നം: കോ​​ഴി ക​​യ​​റ്റി​​വ​​ന്ന മി​​നി​​ലോ​​റി​​യും, സ്കൂ​​ട്ട​​റും ത​​മ്മി​​ലി​​ടി​​ച്ച് സ്കൂ​​ട്ട​​റി​​ൽ യാ​​ത്ര ചെ​​യ്തി​​രു​​ന്ന മ​​ധ്യ​​വ​​യ​​സ്ക​​ന് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. ക​​ടു​​ത്തു​​രു​​ത്തി, കാ​​ട്ടാ​​ന്പാ​​ക്ക്, മ​​റ്റ​​ത്തി​​ൽ മാ​​ത്ത​​ച്ച​​ൻ(54)​​നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​യാ​​ൾ സ്വ​​കാ​​ര്യ ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ മാ​​നേ​​ജ​​രാ​​ണ്.
ഇ​​ന്ന​​ലെ രാ​​വി​​ലെ എം​​സി റോ​​ഡി​​ൽ കു​​റി​​ച്ചി ഔ​​ട്ട്പോ​​സ്റ്റി​​ന് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ത​​ല​​യ്ക്കും വ​​യ​​റി​​നും ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ മാ​​ത്ത​​ച്ച​​നെ നാ​​ട്ടു​​കാ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും പി​​ന്നീ​​ട് തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.
Loading...