നി​മ​യ​ങ്ങ​ൾ പാ​ലി​ക്കാ​തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​നം
Wednesday, May 16, 2018 12:35 AM IST
ക​ൽ​പ്പ​റ്റ: നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​നം പാ​ർ​ക്കിം​ഗ് നി​രോ​ധ​ന​മേ​ഖ​ല​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി​യി​ട്ട് വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചു.
ക​ൽ​പ്പ​റ്റ പി​ണ​ങ്ങോ​ട് റോ​ഡി​ൽ മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ലേ​ക്കു​ള്ള റോ​ഡി​ന് മു​ന്നി​ലാ​ണ് ഇ​ന്ന​ലെ മ​ണി​ക്കൂ​റു​ക​ളോ​ളം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​നം നി​ർ​ത്തി​യി​ട്ട​ത്. ഇ​തേ സ്ഥ​ല​ത്തു​വച്ചാ​ണ് പ​ടി​ഞ്ഞാ​റ​ത്ത​റ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും. ഇ​വി​ടെ ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​ൻ നി​ർ​ത്തി​യ​തോ​ടെ ഗ​താ​ഗ​ത​സ​ട​സം അ​തി​രൂ​ക്ഷ​മാ​യി.
അ​തേ​സ​മ​യം ഡ്രൈ​വ​ർ പോ​ലു​മി​ല്ലാ​തെ​യാ​ണ് ആ​ർ​ടി​ഒ വാ​ഹ​നം ഉ​ച്ച​മു​ത​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച് നി​ർ​ത്തി​യി​ട്ട​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക് പു​റ​മേ വ്യാ​പാ​രി​ക​ൾ​ക്കും ഇ​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി. നി​യ​മം പാ​ലി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ഇ​ത്ത​ര​ത്തി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി.
Loading...