പീ​ഡ​നം: ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ
Wednesday, May 16, 2018 12:44 AM IST
വി​ഴി​ഞ്ഞം: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​യെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ട്ടു​കാ​ൽ ചൊ​വ്വ​ര സ്വ​ദേ​ശി​യെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ഇ​ന്ന് ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര 72 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ വെ​ള്ള​യ​മ്പ​ലം, ശാ​സ്ത​മം​ഗ​ലം, വ​ഴു​ത​ക്കാ​ട്, തൈ​ക്കാ​ട്, പാ​ള​യം, വ​ലി​യ​ശാ​ല, ത​മ്പാ​നൂ​ർ, സ്റ്റാ​ച്യൂ, ആ​യൂ​ർ​വേ​ദ കോ​ള​ജ്, പ​ട്ടം, പ്ലാ​മൂ​ട്, മു​റി​ഞ്ഞ​പാ​ലം, കു​മാ​ര​പു​രം, വ​ഞ്ചി​യൂ​ർ, പേ​ട്ട, ചാ​ക്ക, പാ​റ്റൂ​ർ, ക​രി​ക്ക​കം, ബേ​ക്ക​റി ജം​ഗ്ഷ​ൻ, പു​ളി​മൂ​ട്, ശം​ഖും​മു​ഖം, വേ​ളി, പൗ​ണ്ട്ക​ട​വ്, ഒ​രു​വാ​തി​ൽ​ക്കോ​ട്ട, ആ​ന​യ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.
Loading...