പ​ത്തു ല​ക്ഷം ക​വി​യ​രു​തെ​ന്ന് നി​ർ​ദേ​ശം
Wednesday, May 16, 2018 12:51 AM IST
കൊ​ണ്ടോ​ട്ടി:​ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നു പു​തി​യ വാ​ഹ​നം വാ​ങ്ങാ​ൻ ത​ന​തു ഫ​ണ്ടി​ൽ നി​ന്ന് സ​ർ​ക്കാ​ർ 10 ല​ക്ഷം വ​രെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​നു​മ​തി. പു​തി​യ വാ​ഹ​നം വാ​ങ്ങു​ന്ന​തി​നു ത​ന​തു ഫ​ണ്ടി​ൽ നി​ന്നു 25 ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ത്ത തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ സ​ർ​ക്കാ​രി​നു ക​ത്ത് ന​ൽ​കി​യി​രു​ന്നു.
ഇ​തി​നു​ള​ള മ​റു​പ​ടി​യി​ലാ​ണ് സ​ർ​ക്കാ​ർ നി​ല​വി​ലു​ള​ള വാ​ഹ​ന​ങ്ങ​ളി​ലൊ​ന്ന് ക​ണ്ടം ചെ​യ്ത് 10 ല​ക്ഷ​ത്തി​ൽ പു​തി​യ വാ​ഹ​നം വാ​ങ്ങാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ന​ഗ​ര​സ​ഭ​യി​ൽ നി​ല​വി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ളു​ണ്ട്. ഇ​വ​യി​ൽ കാ​ല​പ്പ​ഴ​ക്ക​മെ​ത്തി​യ​തും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ വാ​ഹ​നം പൊ​തു​ലേ​ല​ത്തി​ലൂ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് ക​ണ്ടം ചെ​യ്ത​തി​നു ശേ​ഷം ത​ന​തു ഫ​ണ്ടി​ൽ നി​ന്നു 10 ല​ക്ഷം രൂ​പ​യി​ൽ കൂ​ടാ​ത്ത തു​ക​ക്ക് പു​തി​യ വാ​ഹ​നം വാ​ങ്ങാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.