സ്നേ​ഹ​ഭ​വ​ന​ം കൈമാറി
Wednesday, May 16, 2018 12:54 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​ലു​ക​ൾ​ക്ക് ത​ള​ർ​ച്ച​ബാ​ധി​ച്ച് കി​ട​പ്പി​ലാ​യ കാ​റ്റു​ള്ള​മ​ല​യി​ലെ ക​ള​പ്പു​ര​യ്ക്ക​ൽ റോ​ബി​നും കു​ടും​ബ​ത്തി​നും നാ​ട്ടു​കാ​രു​ടെ സ്നേ​​ഹോ​പ​ഹാ​ര​മാ​യി നി​ർ​മ്മി​ച്ച് ന​ൽ​കി​യ സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ന​ൽ​കി. ഇ​ട​വ​ക​യി​ലെ ജീ​സ​സ് യൂ​ത്ത് മി​നി​സ്ട്രി​യും എ​ര​പ്പാ​ൻ തോ​ട് കു​ടും​ബ​മൈ​ത്രി​യും ചേ​ർ​ന്നാ​ണ് വീ​ട് പ​ണിത​ത്.

ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും താ​ക്കോ​ൽ ദാ​ന ക​ർ​മ്മ​വും നി​ർ​വഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് പാം​പ്ലാ​നി​യി​ൽ, ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ, റെ​ജി ക​രോ​ട്ട്, കെ.​സി. ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...