ഉ​ത്ത​ര​മേ​ഖ​ല ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
Wednesday, May 16, 2018 12:57 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ എ​ൻ​പി​എ​സ്(​നാ​ഷ​ണ​ൽ പെ​ൻ​ഷ​ൻ സ്കീം) ​ജീ​വ​ന​ക്കാ​രു​ടെ ഉ​ത്ത​ര​മേ​ഖ​ല ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. ര​വി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​പി​എ​സി​ൽ അം​ഗ​മാ​യ ജീ​വ​ന​ക്കാ​ർ​ക്ക് മി​നി​മം പെ​ൻ​ഷ​ൻ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു . പെ​ൻ​ഷ​നി​ലെ അ​സ്ഥി​ര​ത ഒ​ഴി​വാ​ക്കു​ക, ട്ര​ഷ​റി വ​കു​പ്പി​നെ എ​ൻ​പി​എ​സ് ഫ​ണ്ട് മാ​നേ​ജ​രാ​യി നി​യ​മി​ക്കു​ക, എ​ൻ​പി​എ​സി​ൽ ഡെ​ത്ത്-​കം-​റി​ട്ട​യ​ർ​മെ​ന്‍റ് ഗ്രാ​റ്റു​വി​റ്റി അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ.​ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ.​എ​ൻ.​ഹ​ർ​ഷ​കു​മാ​ർ , പി.​ഉ​ണ്ണി​കൃ​ഷ്ണ​ൽ, സി.​പ്രേ​മ​വ​ല്ലി , ജി.​എ​സ്.​ഉ​മാ​ശ​ങ്ക​ർ, എ​ൻ.​പി.​ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
Loading...