ചെ​ങ്ങ​ൽ-​തു​റ​വു​ങ്ക​ര റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു മു​റ​വി​ളി
Wednesday, May 16, 2018 1:09 AM IST
കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ ചെ​ങ്ങ​ൽ-​തു​റ​വു​ങ്ക​ര റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ന​ന്നാ​ക്ക​ണ​മെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. ലോ​ന​പ്പ​ൻ, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ങ്ങ​ൽ അ​ന്പ​ല​ന​ട റോ​ഡി​ൽ നി​ന്നും തു​റ​വു​ങ്ക​ര വ​ഴി എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.

നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ഒ​റ്റ​പ്പെ​ട്ടു​പോ​യ തു​റ​വു​ങ്ക​ര​യി​ൽ 18 വ​ർ​ഷം മു​ന്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 17.5 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് പ​ണി​തീ​ർ​ത്ത​താ​ണ് ഈ ​റോ​ഡ്. റോ​ഡു​ണ്ടാ​ക്കി​യ​പ്പോ​ൾ ചെ​ങ്ങ​ൽ തോ​ടി​നു കു​റു​കെ ആ​റു പൈ​പ്പു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ഈ ​പൈ​പ്പ് വ​ട്ടം ഒ​ടി​ഞ്ഞ് വ​ശ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. റോ​ഡി​നു കു​റു​കെ​യു​ള്ള ചെ​ങ്ങ​ൽ തോ​ടി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പൈ​പ്പു​ക​ളും ക​രി​ങ്ക​ൽ​കെ​ട്ടും ത​ള്ളി​പ്പോ​യ​തു മൂ​ലം ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ​യും കാ​ൽ ന​ട​യാ​ത്ര​ക്കാ​രു​ടെ​യും സ​ഞ്ചാ​ര​ത്തി​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

2013 ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​മാ​ണ് ഈ ​റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കി​യ​ത്. അ​ന്ന് നാ​ട്ടു​കാ​രു​ടെ പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യെ കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ച്ച് സ​ർ​വെ ന​ട​ത്തി​യ​തി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ഞ്ചു റോ​ഡു​ക​ളി​ലെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ഒ​രു പാ​ലം മാ​ത്ര​മാ​ണ് എ​യ​ർ​പോ​ർ​ട്ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

ത​ക​ർ​ന്ന റോ​ഡും പൈ​പ്പു​ക​ളും ക​രി​ങ്ക​ൽ​കെ​ട്ടും അ​ടി​യ​ന്ത​ര​മാ​യി ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ​യു​ടെ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ണി ഡേ​വി​സ്, മു​ൻ മെ​ന്പ​ർ പി.​കെ. അ​ലി അ​ക്ബ​ർ, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​ഐ. നാ​ദി​ർ​ഷ, പി.​എ​ച്ച്. നൗ​ഷാ​ദ്, പ​ട​യാ​ട്ടി ദേ​വ​സി​ക്കു​ട്ടി, ഡേ​വി​സ് ച​ക്കാ​ല​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന സ്ഥി​തി​യി​ലാ​യ റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും ത​ക​ർ​ന്ന് കി​ട​ക്കു​ന്ന പൈ​പ്പു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക​യും റോ​ഡി​നു കു​റു​കെ​യു​ള്ള പാ​ലം ഉ​യ​ർ​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നും സി​പി​എം കാ​ഞ്ഞൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രും പ​ഞ്ചാ​യ​ത്തും ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​രെ​ക്കൊ​ണ്ട് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് റോ​ഡി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​പി. ബി​നോ​യ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എ.​എ. സ​ന്തോ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​അ​ശോ​ക​ൻ, ശ്യാ​മ​ള സു​രേ​ഷ്, ജ​യിം​സ് പാ​റ​യ്ക്ക, എം.​ജി. ഗോ​പി​നാ​ഥ്, കെ.​പി. ഷാ​ജി, പി.​ആ​ർ. വി​ജ​യ​ൻ, എം.​സി. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Loading...