പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം തു​ട​ങ്ങി
Wednesday, May 16, 2018 1:17 AM IST
കി​ഴ​ക്ക​ന്പ​ലം: കി​ഴ​ക്ക​ന്പ​ലം പ​ഞ്ച​യ​ത്തി​ൽ ട്വ​ന്‍റി 20 യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ആ​രം​ഭി​ച്ചു. സ്കൂ​ബി ഡേ ​ബാ​ഗു​ക​ൾ, പോ​പ്പി കു​ട​ക​ൾ, റെ​യി​ൻ കോ​ട്ടു​ക​ൾ, നോ​ട്ടു​ബു​ക്കു​ക​ൾ എ​ന്നി​വ ക​ന്പ​നി വി​ല​യു​ടെ പ​കു​തി വി​ല​യ്ക്കാ​ണ് താ​മ​ര​ച്ചാ​ലി​ലെ ട്വ​ന്‍റി 20 ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ർ​ക്ക​റ്റി​ൽ​നി​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
അ​ടു​ത്ത മാ​സം നാ​ലു വ​രെ ന​ട​ക്കു​ന്ന വി​പ​ണ​നമേ​ള​യി​ൽ ട്വ​ന്‍റി 20 കാ​ർ​ഡു​ട​മ​ക​ൾ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​ വി​ത​ര​ണോ​ദ്ഘാ​ട​നം ട്വ​ന്‍റി 20 ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സാ​ബു എം. ​ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു. ബോ​ബി എം. ​ജേ​ക്ക​ബ്, അ​ഗ​സ്റ്റി​ൻ ആ​ന്‍റ​ണി, വി.​എ​സ്. കു​ഞ്ഞു​മു​ഹ​മ്മ​ദ്, പി.​പി. സ​ന​ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.